Friday, March 13, 2026 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 03.22 PM

സി ഐ സി ഖത്തര്‍: ഇഫ്താര്‍ വിതരണ പങ്കാളികളെ ആദരിച്ചു

uploads/news/2025/04/775587/a1.jpg

ദോഹ : വ്യത്യസ്ഥ മത, രാഷ്ട്രീയ, സാംസ്‌കാരിക, ജീവകാരുണ്യ, പ്രാദേശിക സംഘടനകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും സഹകരണത്തോടെയും പിന്തുണയോടെയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) കഴിഞ്ഞ പത്ത് വര്‍ഷമായി ഖത്തറിലെ കരാന, ജറിയാന്‍, മുന്‍കര്‍, തുടങ്ങി വിദൂര മരുപ്രദേശങ്ങളിലെ ഫാമുകളിലും മറ്റും ജോലി ചെയ്യുന്നവരും, ഇന്‍ഡസ്ട്രിയല്‍ ഏരിയകള്‍ പോലെ താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന വിവിധ ലേബര്‍ ക്യാമ്പുകളിലും പരിശുദ്ധ റമദാനില്‍ നടത്തിവരുന്ന ഇഫ്താര്‍ വിതരണ സംരംഭത്തില്‍ പങ്കാളികളായവരെ പ്രത്യേക ചടങ്ങില്‍ വെച്ച് ആദരിച്ചു.
സി.ഐ.സി. വൈസ് പ്രസിഡന്റ് അര്‍ഷദ് അധ്യക്ഷത വഹിച്ച ചടങ്ങ് റഫീഖ് പി.സി. യുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ചു. പരിപാടിയില്‍ സി.ഐ.സി. ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, സി.ഐ.സി. മദീന ഖലീഫ സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, ദോഹ സോണല്‍ പ്രസിഡന്റ് ബഷീര്‍ അഹമ്മദ്, തുമാമ സോണല്‍ പ്രസിഡന്റ് മുഷ്താഖ് എന്നിവര്‍ സംബന്ധിച്ചു. റയ്യാന്‍ സോണല്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം സ്വാഗതം പറഞ്ഞു, വളണ്ടിയര്‍ ക്യാപ്റ്റനും ഇഫ്താര്‍ പ്രൊജക്റ്റ് കോഡിനേറ്ററുമായ സിദ്ദിഖ് വേങ്ങര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൂറ്റി അമ്പതോളം വളണ്ടിയര്‍മാരുടെ മേല്‍നോട്ടത്തില്‍ അറുപതിനായിരത്തോളം ഇഫ്താര്‍ കിറ്റുകളാണ് ഈ വര്‍ഷം വിതരണം നടത്തിയത് എന്ന് ഭാരവാഹികള്‍ പറഞ്ഞു.
തെലുങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍. ഐ.ടി ടീം, ഐ .ടി. പി.എന്‍, എഫ്.സി. ബിദ, ക്യു.എ.ഐ.ഡി, അന്‍സാര്‍ അലുംനി, എം,ഇ.സ് അലുംനി, എം.ഇ.എസ് വുമണ്‍ അലുംനി, വഹബ്, പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍, ഖത്തര്‍ മല്ലു വോളന്റീര്‍സ്, ഖത്തര്‍ മലയാളീസ്, ഖത്തര്‍ വളപട്ടണം അസോസിയേഷന്‍, ചക്കരക്കൂട്ടം, പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം, യൂത്ത് ഫോറം, വിമന്‍ ഇന്ത്യ ഖത്തര്‍ ഉള്‍പ്പെടെ അറുപതോളം കൂട്ടായ്മകളുടെ നേതൃത്വ പ്രതിനിധികള്‍ പങ്കെടുക്കുകയും അവരുടെ അനുഭങ്ങള്‍ പങ്ക് വെച്ചു സംസാരിക്കുകയും ചെയ്തു. ബ്രഹ്ത്തായ ഈ സംരംഭത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തിയ പ്രതിനിധികള്‍ വരും വര്‍ഷങ്ങളില്‍ തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്തു. സി.ഐ.സി. റയ്യാന്‍ സോണല്‍ പ്രസിഡന്റ് ടി.കെ.സുധീറിന്റെ പ്രാര്‍ത്ഥനയോടെ സമാപിച്ച പരിപാടിക്ക് സി.ഐ.സി. ഭാരവാഹികളായ അബ്ദുല്‍ ജലീല്‍ എം.എം, താഹിര്‍ ടി.കെ. ഫഹദ് ഇ.കെ. മുഹമ്മദ് റഫീഖ്, അസ്ഹര്‍ അലി സാജിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഷഫീക് അറക്കല്‍

Ads by Google
Saturday 12 Apr 2025 03.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW