-->
മോസ്‌ക്കോ: ഉക്രെയിനെതിരേയുള്ള റഷ്യയുടെ യുദ്ധത്തെ അപലപിച്ച ആദ്യ വിദേശകാര്യ മന്ത്രിയെ 'വിദേശചാരന്‍' എന്ന് മുദ്രകുത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. സോവിയറ്റിനു ശേഷമുള്ള രാജ്യത്തെ ആദ്യ വിദേശകാര്യ മന്ത്രി ആന്‍ഡ്രി കൊസിറേവിനെയാണ് 'വിദേശ ഏജന്റ്' എന്ന് മുദ്രകുത്തിയത്. യുദ്ധത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ പലപ്പോഴും പുടിന്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ഇത്.
1990 കളില്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിന്റെ കീഴില്‍ സേവനമനുഷ്ഠിച്ച 74 കാരനായ നയതന്ത്രജ്ഞന്‍, പുടിന്റെ നേതൃത്വത്തെയും നയങ്ങളെയും വളരെക്കാലമായി വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന കൊസിറേവ്, ഉക്രെയ്നിലെ റഷ്യയുടെ സൈനിക ആക്രമണത്തെ നിരന്തരം അപലപിച്ചിട്ടുണ്ട്. 2022 ല്‍ വിദേശകാര്യ മന്ത്രാലയത്തിലെ തന്റെ മുന്‍ സഹപ്രവര്‍ത്തകരോട് പ്രതിഷേധിച്ച് രാജിവയ്ക്കാന്‍ പോലും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെയും അതിന്റെ സൈനിക നടപടികളെയും കുറിച്ച് 'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്' കൊസിറേവിനെ കുറ്റപ്പെടുത്തി റഷ്യയുടെ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച ആദ്യ നീക്കം നടത്തിയിരുന്നു.
മോസ്‌കോ 'പ്രത്യേക സൈനിക നടപടി' എന്ന് വിളിക്കുന്നതിനോടും 'വിദേശ പ്ലാറ്റ്ഫോമുകളുമായുള്ള' അദ്ദേഹത്തിന്റെ ബന്ധങ്ങളോടുമുള്ള എതിര്‍പ്പിനെ മന്ത്രാലയം ഉദ്ധരിച്ചു. അതേസമയം 'ഭരണകൂടത്തിന്റെ മണ്ടത്തരം' എന്ന് കൊസിറേവ് 'വിദേശ ഏജന്റുമാരായി നിയമിക്കപ്പെട്ട ആ കുലീനരായ ആളുകളോടൊപ്പം ചേരുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നായിരുന്നു പ്രതികരിച്ചത്.
സോവിയറ്റ് കാലഘട്ടത്തിലെ അടിച്ചമര്‍ത്തലിനെ അനുസ്മരിപ്പിക്കുന്ന 'വിദേശ ഏജന്റ്' എന്ന ലേബല്‍ അപമാനകരമായ നിയമപരമായ ബാധ്യതകളോടെയാണ് വരുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവര്‍ എല്ലാ പൊതു ഉള്ളടക്കങ്ങളിലും സ്വയം അങ്ങനെയാണെന്ന് തിരിച്ചറിയുകയും കര്‍ശനമായ സാമ്പത്തിക വെളിപ്പെടുത്തല്‍ നിയമങ്ങള്‍ പാലിക്കുകയും വേണം. സമീപ വര്‍ഷങ്ങളില്‍, യുദ്ധത്തിനെതിരെ സംസാരിച്ച നിരവധി പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, വിമതര്‍ എന്നിവരെ സമാന രീതിയില്‍ പുടിന്‍ ആക്ഷേപിച്ചിട്ടുണ്ട്.