Sunday, March 15, 2026 Last Updated 55 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 03.55 PM

അനധികൃതമായി അരുമകളായി വളര്‍ത്തിയത് ഏഴ് ബംഗാള്‍ കടുവകളെ: യുഎസില്‍ 71 കാരന്‍ അറസ്റ്റില്‍

71, year, old, man, arrest, pet, bengal. tigers, home

കടുവകള്‍ പോലെയുള്ള മൃഗങ്ങളെ വളര്‍ത്തണമെങ്കില്‍ പ്രത്യേക ലൈസന്‍സ് എടുക്കണം. എന്നാല്‍, ഇതൊന്നുമില്ലാതെ ഒരു 71-കാരന്‍ തന്റെ വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാള്‍ കടുവകളെ. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ പോലീസ് കാള്‍ മൈക്കിള്‍ എന്ന 71 -കാരനെ അറസ്റ്റ് ചെയ്തു. യുഎസിലെ നെവാഡ സംസ്ഥാനത്താണ് സംഭവം നടന്നിരിക്കുന്നത്. കാള്‍ മൈക്കിളിന് ബംഗാള്‍ കടുവകളെ വളര്‍ത്താനുള്ള ലൈസന്‍സ് ഇല്ലായിരുന്നെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ലാസ് വേഗാസില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്തുള്ള നെവാഡയിലെ പഹ്രുമ്പ് സ്വദേശിയാണ് കാള്‍ മൈക്കിള്‍. കഴിഞ്ഞ ബുധനാഴ്ച നൈ കൗണ്ടി അധികാരികളാണ് ഏഴോളം കടുവയെ കണ്ടെത്തി കാളിനെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറസ്റ്റിനെ ചെറുക്കുകയും തോക്ക് കൈവശം വയ്ക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. കാള്‍ മൈക്കിള്‍ തന്റെ ഏഴ് ബംഗാള്‍ കടുവകളെയും കൊണ്ട് തന്റെ സ്ഥലത്തിന് അടുത്തുള്ള മരുഭൂമിയില്‍ നടക്കാന്‍ കൊണ്ട് പോകുന്നത് കണ്ടെന്നും ഒപ്പം തന്റെ കടുവകളുമായി അയല്‍വാസികള്‍ ഇടപഴകുന്നതിന്റെ വീഡിയോകള്‍ ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നെന്നും പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ കടുവകളുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അയാള്‍ എല്ലാ നിയമങ്ങളും ലംഘിക്കുകയാണെന്നും കടുവകളെ വളര്‍ത്താന്‍ കാളിന് ലൈസന്‍സ് ഇല്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അന്വേഷണ സംഘം വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാള്‍ അതിന് തയ്യാറായില്ല. ഒടുവില്‍ സ്വാറ്റ് സംഘമെത്തിയാണ് കടുവകളെ പിടികൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം താന്‍ പിടിഎസ്ഡി (Post-traumatic stress disorder) രോഗിയാണെന്നും കടുവകള്‍ പോലുള്ള വൈകാരിക പിന്തുണ ആവശ്യമുള്ള മൃഗങ്ങളായി ഒപ്പം വളര്‍ത്താന്‍ തനിക്ക് വെറ്ററന്‍സ് അഫയേഴ്‌സ് വകുപ്പിലെ ഒരു ഡോക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് കാള്‍ അവകാശപ്പെടുന്നത്. കടുവകളുടെ സാമീപ്യം തനിക്ക് ശാന്തതയും സമാധാനവും നല്‍കുന്നു. അവര്‍ ജീവിതകാലം മുഴുവനും തന്റെ മക്കളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Ads by Google
Friday 11 Apr 2025 03.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW