Friday, March 13, 2026 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 03.59 PM

'ഐസിസി ബുധനാഴ്ച ഫിയസ്റ്റ' പ്രതിവാര ഇന്ത്യന്‍ കലാവിരുന്നിന് വീണ്ടും തിരി തെളിഞ്ഞു

ഖത്തറിലെ ഇന്ത്യന്‍ എംബസിo കൗണ്‍സിലര്‍ (ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ മേധാവി) ഡോ. വൈഭവ് എ ടണ്ടേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ ഐസിസി എഒകളും കലാ കേന്ദ്രങ്ങളും വൈവിധ്യ മാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.
uploads/news/2025/04/775403/w1`.jpg

ദോഹ: ഇന്ത്യന്‍ കലയും സംസ്‌കാരവും ആഘോഷിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ
പ്രതിവാര സാംസ്‌കാരിക പരിപാടിയായ 'ഐസിസി ബുധനാഴ്ച ഫിയസ്റ്റ' ഐ സി സി അശോകഹാളില്‍പുനരാരംഭിച്ചു.
ഖത്തറിലെ ഇന്ത്യന്‍ എംബസിo കൗണ്‍സിലര്‍ (ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ മേധാവി) ഡോ. വൈഭവ് എ ടണ്ടേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ ഐസിസി എഒകളും കലാ കേന്ദ്രങ്ങളും വൈവിധ്യ മാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.ബുധനാഴ്ച ഫിയസ്റ്റയ്ക്ക് ആവേശകരമായ പങ്കാളിത്തത്തിനും പിന്തുണയ്ക്കും ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ ഇന്ത്യന്‍ സമൂഹത്തിന് നന്ദി പറഞ്ഞു.
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി .എന്‍. ബാബുരാജന്‍എന്നിവര്‍ സംസാരിച്ചു.
ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് സ്വാഗതവും
ഐസിസി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗണി നന്ദിയും പറഞ്ഞു.

ഷഫീക് അറക്കല്‍

Ads by Google
Friday 11 Apr 2025 03.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW