Friday, March 13, 2026 Last Updated 12 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 03.56 PM

യാസ് ഖത്തര്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

യാസ് ഖത്തര്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ജാഫഖാന്‍, ഹോര്‍വിറ്റ്‌സ് ബിഷപ്പ് ചെസ്സ് കോച്ചിംഗ് സെന്റര്‍ ട്രൈനര്‍ ജൈസ് ജോസഫ് എന്നിവര്‍ ചെസ്സ് ബോര്‍ഡില്‍ നീക്കം നടത്തി ചെസ്സ് ടൂര്‍ണമെന്റ ഉദ്ഘാടനം ചെയ്തു.
uploads/news/2025/04/775402/as.jpg

ദോഹ: കലാ -കായിക സംഘടനയായ യാസ് ഖത്തര്‍ പ്രഥമ അണ്ടര്‍ 14 ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇംഗ്ലണ്ട്, തുര്‍ക്കി, ഇന്ത്യ, ഫിലിപ്പൈന്‍, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 170 ഓളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. യാസ് ഖത്തര്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ജാഫഖാന്‍, ഹോര്‍വിറ്റ്‌സ് ബിഷപ്പ് ചെസ്സ് കോച്ചിംഗ് സെന്റര്‍ ട്രൈനര്‍ ജൈസ് ജോസഫ് എന്നിവര്‍ ചെസ്സ് ബോര്‍ഡില്‍ നീക്കം നടത്തി ചെസ്സ് ടൂര്‍ണമെന്റ ഉദ്ഘാടനം ചെയ്തു.
അണ്ടര്‍ -6, അണ്ടര്‍-8 അണ്ടര്‍-10, അണ്ടര്‍-12, അണ്ടര്‍-14 എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ചെസ് ടൂര്‍ണമെന്റ് നടന്നു. പങ്കെടുത്ത എല്ലാവര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റിന് പുറമെ വിജയികളായവര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, യാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ നന്ദനന്‍ നമ്പ്യാര്‍, ചെയര്‍മാന്‍ അഡ്വക്കേറ്റ് ജാഫര്‍ഖാന്‍, വൈസ് ചെയര്‍മാന്‍ സുധീര്‍ ഷേണായ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നബീല്‍ മാരാത്ത്, ഷഹീന്‍ അബ്ദുല്‍ഖാദര്‍, വിനോദ് തങ്കപ്പന്‍, അനൂപ് വിശ്വനാഥന്‍, നാരായണന്‍ അച്യുതന്‍, അനു നഹാസ്, കിരണ്‍ രവി, പ്രീതു സുധീര്‍, പ്രീത നന്ദനന്‍, സുചിത്ര നാരായണന്‍, സബ്‌ന ഷഹീന്‍, ദിവ്യാ അനൂപ്, ഷിജു വര്‍ക്കി, കിഷോര്‍ നായര്‍ തുടങ്ങിയവര്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. യാസ് ഖത്തര്‍ ലേഡീസ് വിംഗ് ഹെഡ് സുചിത്ര നാരായണന്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ ഉസ്മാന്‍ സ്വാഗതവും ജോയിന്റ് ട്രഷറര്‍ ജിനേഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഷഫീക് അറക്കല്‍

Ads by Google
Friday 11 Apr 2025 03.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW