Sunday, March 15, 2026 Last Updated 53 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 02.51 PM

ബിന്ദു പണിക്കര്‍ സിനിമയില്‍ പറഞ്ഞത് സത്യമോ ? ഒറ്റ സ്റ്റെപ്പും ​തെറ്റിക്കാതെ ഗ്രൂപ്പ് ഡാന്‍സ് ഒറ്റയ്ക്ക് കളിക്കുന്ന ചുന്ദരിപ്പെണ്ണ്; ഹൃദയം കവരും ഈ കൊച്ചു മിടുക്കി

uploads/news/2025/04/775395/Untitled-5.jpg
Cute dance by a little girl (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെ കുട്ടിക്കുരുന്നുകളുടെ ചില വീഡിയോകള്‍ വളരെ പെട്ടെന്നു വൈറലായി മാറാറുണ്ട്. നിഷ്കളങ്കമായി ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ലൈ​ക്കോ കമന്റുകളോ ഒന്നും പ്രതീക്ഷിച്ചാവില്ല. ആരെയും ശ്രദ്ധിക്കാതെ ഇവര്‍ പെരുമാറുന്നതും പലതും ആസ്വദിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകള്‍ ക്യൂട്ട്നെസ്സിന്റെ ലെവലുകള്‍ കീഴടക്കി മുന്നേറാറുണ്ട്.
ഇപ്പോഴിതാ ചേച്ചിമാര്‍ക്കൊപ്പം വേദിയില്‍ വളരെ രസകരമായി ഒരു ചുവടു പോലും പിഴയ്ക്കാതെ അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരു കൊച്ചു മിടുക്കിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കുകയാണ്. മുതിര്‍ന്ന കുട്ടികള്‍ നൃത്തം ആസ്വദിച്ചു ചെയ്യുന്നതിന്റെ സമീപത്താണ് ഒരു കൊച്ചു മിടുക്കി ചുവടുകളൊന്നും തെറ്റിക്കാതെ ആ പാട്ടിനും താളത്തിനുമൊപ്പം നൃത്തം ചെയ്യുന്നത്.
‘അഞ്ജു സുരേഷ്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കിട്ട വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഇതിനോടകം തന്നെ 1.3 മില്യണിലധികം കാഴ്ചകള്‍ നേടി.
നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. കുഞ്ഞിന്റെ ഡാൻസിനെ അഭിനന്ദിച്ചാണ് കമന്റുകളില്‍ അധികവും. ‘അവളെ ആരും പഠിപ്പിച്ചതായിരിക്കില്ല, ചേച്ചിമാർ കളിക്കുന്നത് കണ്ടു പഠിച്ചതായിരിക്കും. ഒറ്റ സ്റ്റെപ്പും തെറ്റിച്ചില്ല ചുന്ദരി, കണ്ടിട്ട് അവരെ പഠിപ്പിച്ച ടീച്ചർ ആണെന്നു തോനുന്നു, എത്ര വയസ്സ് ഉണ്ടെന്ന് അറിയില്ല, കളിക്കുന്ന മറ്റു കുട്ടികളെക്കാളും വളരെ മനോഹരമായി ഒരു സ്റ്റെപ്പ് പോലും തെറ്റിക്കാതെ ആ കുഞ്ഞു കളിച്ചു, ഗ്രൂപ്പ് ഡാന്‍സ് ഒറ്റയ്ക്ക് കളിച്ച് ഫസ്റ്റ് അടിച്ചു, ഹൃദയം കീഴടക്കി ഈ കൊച്ചുമിടുക്കി...’ എന്നിങ്ങനെ നിറയുന്നു കമന്റുകള്‍.

Ads by Google
Friday 11 Apr 2025 02.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW