-->
ദോഹ: ബേപ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പത്താം വാര്‍ഷികാഘോഷം
'ബേപ്പൂര്‍ ഉത്സവ് 2025' ഏപ്രില്‍ 11ന് ഐസിസി അശോക ഹാളില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 3മണിമുതല്‍ നടക്കുന്ന ആഘോഷപരിപാടി
ഐസിസി പ്രസിഡന്റ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ബേപ്പൂര്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് റഹീസ് തയ്യില്‍ ചടങ്ങില്‍ അധ്യക്ഷതവഹിക്കും. ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ ട്രഷറര്‍ റഹൂഫ് മലയില്‍ എന്നിവര്‍ സാന്നിധ്യം വഹിക്കും. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും.
പ്രശസ്ത റിയാലിറ്റി ഷോ യുവ ഗായിക യൂമ്‌ന അജിന്റെ സംഗീത വിരുന്നും ഹാസ്യ കലാകാരനായ കലാഭവന്‍ നസീബിന്റെ ഹാസ്യവിരുന്നും സിനിമ മ്യൂസിക് ഡയറക്ടറും ഗായകനുമായ ഫിറോസ് നാഥ്, ഖത്തറിലെ പ്രഗല്‍ഭരായ കലാകാരന്മാരുടെയും അസോസിയേഷന്‍ മെമ്പര്‍മാരുടെയും കുട്ടികളുടെയും വൈവിധ്യമായ കലാവിരുന്നും അരങ്ങേറും. പ്രവേശനം സൗജന്യ മാണ്.
ഷഫീക് അറക്കല്‍