-->
ഐപിഎല്ലില്‍ ഇനിയുള്ള ചെന്നൈയുടെ മത്സരങ്ങള്‍ ധോണി നയിക്കും. ചെന്നൈ നായകന്‍ ഋതുരാജ് ഗേക് വാദ് പരുക്കിനെ തുടര്‍ന്ന് ഐപി എല്ലില്‍ നിന്ന് പുറത്ത്. കൈമുട്ടിനേറ്റ ഒടിവ് കാരണം സ്ഥിരം നായകന്‍ റുതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്ന് പുറത്തായതോടെ മഹേന്ദ്ര സിംഗ് ധോണിയെ വീണ്ടും ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഇനിയുള്ള മത്സരങ്ങള്‍ ധോണി നയിക്കും, സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു.
'കൈമുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഋതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്ന് പുറത്തായി. എംഎസ് ധോണി ക്യാപ്റ്റനായി ചുമതലയേല്‍ക്കും,'' ഫ്‌ലെമിംഗ് ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോഫ്ര ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കയ്യില്‍ തട്ടി ഗെയ്ക്വാദിന് പരുക്കേല്‍ക്കുകയായിരുന്നു.
ധോണിയുടെ നേതൃത്വത്തില്‍ സിഎസ്‌കെ 5 ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാംപ്യന്‍സ് ലീഗ് ട്രോഫികളും നേടിയിട്ടുണ്ട്. 2023 ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈന്‍സിനെതിരായ മത്സരത്തിലാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്.