Sunday, March 15, 2026 Last Updated 31 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 08.53 PM

നവരാത്രിയിൽ യുവതി ഓർഡർ ചെയ്തത് വെജ് ബിരിയാണി; സ്വിഗ്ഗി നൽകിയത് ചിക്കൻ ബിരിയാണി; എട്ടിന്റെ പണി കിട്ടിയത് ഹോട്ടൽ ജീവനക്കാർക്ക്

uploads/news/2025/04/774821/1000430538.jpg
Swiggy order got wrong (Image Source: Instagram)

ഓൺലൈൻ ഫുഡ്‌ ഓർഡറിങ് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. തിരക്ക് പിടിച്ച ജീവിതത്തിൽ പലർക്കും വീട്ടിൽ ആഹാരം പാകം ചെയ്യുക അത്ര ഈസിയല്ല. അതിനാൽ ഫുഡ്‌ ഡെലിവറി ആപ്പുകളെ ആശ്രയിച്ചേ മതിയാകൂ.
ചിലപ്പോഴൊക്കെ ഈ ഓർഡറുകൾ പാളി പോകാറുമുണ്ട്. വിചാരിച്ച ഭക്ഷണം കിട്ടിയില്ല, വളരെ മോശം ടേസ്റ്റ് ആണ്, വൃത്തിയില്ലാത്ത ഭക്ഷണം കിട്ടി എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും വരാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ വെജ് ബിരിയാണി ഓർഡർ ചെയ്ത യുവതിക്ക് ചിക്കൻ ബിരിയാണി ഡെലിവർ ചെയ്തു കൊടുത്തിരിക്കുകയാണ് സ്വിഗ്ഗി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നവരാത്രി ആഘോഷത്തിനിടെ യുവതി വെജ് ബിരിയാണി ഓർഡർ ചെയ്തു. പക്ഷേ കിട്ടിയത് ചിക്കൻ ബിരിയാണിയാണ്. ചിക്കൻ ബിരിയാണി ലഭിച്ചതോടെ യുവതി സോഷ്യൽ മീഡിയയിൽ ഇതിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.
ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി, താന്‍ ഓർഡർ ചെയ്തതിന് വിരുദ്ധമായി മാംസാഹാരം കൊണ്ടുവന്നു എന്നാണ് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് കുറിച്ചത്.
ഏറെ വൈകാരികമായാണ് യുവതി വീഡിയോയില്‍ സംസാരിക്കുന്നത്. ഞാൻ ഒരു വെജിറ്റേറിയന്‍ ആണ്. വെജ് ബിരിയാണി ഓർഡർ ചെയ്തപ്പോള്‍ എനിക്ക് ലഭിച്ചത് നോണ്‍വെജ് ബിരിയാണിയാണ്. ഞാനൊരു ശുദ്ധ വെജിറ്റേറിയനാണ്. എന്നിട്ടും നവരാത്രി കാലത്ത് എനിക്ക് മാംസാഹാരം നല്‍കി. ശുദ്ധ വെജിറ്റേറിയനായ ഞാന്‍ ഒന്നോ രണ്ടോ സ്പീണ്‍ കഴിച്ചപ്പോഴാണ് വെജ് ബിരിയാണിയല്ല ലഭിച്ചതെന്ന് മനസിലായത്..." കരച്ചിലടക്കിക്കൊണ്ട് യുവതി ഏങ്ങലോടെ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. "ഞാൻ പരാതി പറയാന്‍ റെസ്റ്റോറന്‍റിലേക്ക് വിളിച്ചെങ്കിലും അപ്പോഴേക്കും റെസ്റ്റോറന്‍റ് അടച്ചിരുന്നു. ഫോണിന് ആരും മറുപടി നല്‍കിയില്ല..." യുവതി പറയുന്നു.
സ്വിഗ്ഗി വഴി ലഖ്നവി കബാബ് പരാത്തയില്‍ നിന്നും വെജ് ബിരിയാണി ഓർഡർ ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടും ബിരിയാണിയും യുവതി വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്.
വീഡിയോ വൈറലായതോടെ ഹോട്ടല്‍ ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാണ് റിപ്പോര്‍ട്ട്. ഛായ ശർമ്മ എന്ന യുവതിയുടെ ഷൈനിംഗ് ഷാഡോ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ ഇന്നലെയാണ് വീഡിയോ പങ്കുവച്ചത്. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്.

യുവതി പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നോയിഡ് പോലീസ് സ്വമേധയാ കേസെടുക്കുകയും ലഖ്നവി കബാബ് പരാത്തയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ വീഡിയോ കണ്ട് വിമർശനം കുറിക്കുന്നുവരുണ്ട്. യുവതിയുടെത് ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കുറിച്ചവരുണ്ട്. ചിലര്‍ നോണ്‍വെജ് ഹോട്ടലില്‍ നിന്നും വെജ് ബിരിയാണി ഓര്‍ഡർ ചെയ്തത് എന്തിനാണെന്നും കുറിച്ചിട്ടുണ്ട്. യുവതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

Ads by Google
Tuesday 08 Apr 2025 08.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW