Friday, March 13, 2026 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 02.32 PM

ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് : ഏപ്രില്‍ 11 ന് വെള്ളിയാഴ്ച ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍

uploads/news/2025/04/774794/15.jpg

ദോഹ: ഖത്തറിലെ പ്രവാസി വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് ഏപ്രില്‍ 11 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു.
രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നപരിപാടി
അഞ്ച് പ്രധാന സെഷനുകളിലായിട്ടാണ് ക്രമീകരിച്ചി രിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. വിദ്യാര്‍ത്ഥികളെ ധാര്‍മികമായും സാംസ്‌കാരികമായും മൂല്യമുള്ള തലമുറയാക്കി പരിവര്‍ത്തിപ്പിക്കുകയും, സമൂഹത്തോടും രാഷ്ട്രത്തോടും കടപ്പാടുള്ളവരായി മാറാന്‍ അവര്‍ക്ക്പ്ര ചോദനം നല്‍കുകയും ചെയ്യുക എന്നതാണ് സമ്മിറ്റ് ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
2012 - ല്‍ ഔദ്യോഗികമായി പുനഃസംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിനകം വ്യതിരിക്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സമ്മേളനം, നഹ്ദ ക്യാമ്പുകള്‍, ഹിറ്റ്ഫിറ്റ് കായിക പരിശീലനങ്ങള്‍, ഇഖ്റഅ് ട്രൈനിംഗ് സെഷനുകള്‍ എന്നിവ ഇക്കാലയളവില്‍ സംഘടിപ്പിക്കപ്പെട്ട പ്രധാന പരിപാടികളായിരുന്നു.
പ്രമുഖരായ മൂന്നു വിദഗ്ദരാണ് ഏപ്രില്‍ 11ന് നടക്കുന്ന ദോഹ സ്റ്റുഡന്റ്‌സ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണയും ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ജനറേഷന്‍ അമേസിംഗ് പ്രോഗ്രാംസ് ആക്ടിംഗ് ഡയറക്ടറുമായ ഫാത്തിമ അല്‍ മഹ്ദി ആണ് ആദ്യ സെഷനില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ കരിയര്‍ സംബന്ധമായ വിഷയങ്ങള്‍ സംസാരിക്കുന്ന ഫാത്തിമ അല്‍ മഹ്ദി അറിയപ്പെടുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് ലേണിങ് എക്‌സ്‌പേര്‍ട്ടാണ്.
കേരളത്തിലെ പ്രമുഖ ടെക്‌നോളജിസ്റ്റും, അഡാപ്റ്റ് സി ഇ ഒ യുമായ യുമായ ഉമര്‍ അബ്ദുസ്സലാം ആണ് മറ്റൊരു സെഷനില്‍ പങ്കെടുക്കുന്നത്.AI, Cybersecurity and Ethics: Navigating the Future of Careers എന്ന വിഷയത്തിലാണ് അദ്ദേഹം വിദ്യാര്‍ത്ഥി കളുമായി സംവദിക്കുക.സോഷ്യല്‍ അനലിസ്റ്റ് സിപി അബ്ദുസമദ് ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവദിക്കും. കൂടാതെ ഉദ്ഘാടന സെഷന്‍, സമാപന സെഷന്‍ എന്നിവയും പ്രത്യേകം നടക്കും.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://dss.insightqatar.org എന്ന വെബ്‌സൈറ്റു വഴിയോ +974 3368 0781 എന്നനമ്പറിലോവിളിക്കാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
കാലിക്കറ്റ് നോട്ട്ബുക്കില്‍ വെച്ച് നടന്നവാര്‍ത്താ സമ്മേളനത്തില്‍ ഇന്‍സൈറ്റ് ഖത്തര്‍ ജനറല്‍ സെക്രട്ടറി വഫ അബ്ദുല്‍ ലത്തീഫ്, വൈസ് പ്രസിഡണ്ടുമാരായ സന റഷീദലി, അമ്മാര്‍ അസ്ലം, സംഘാടക സമിതി അഡൈ്വസറി ചെയര്‍മാന്‍ ഷമീര്‍ വലിയ വീട്ടില്‍, വൈസ് ചെയര്‍മാന്‍ നിഹാദ്അലി, ജനറല്‍ കണ്‍വീനര്‍ ശനീജ്, മീഡിയ കണ്‍വീനല്‍ അലി റഷാദ് എന്നിവര്‍ പങ്കെടുത്തു.

ഷഫീക്ക് അറക്കല്‍

Ads by Google
Tuesday 08 Apr 2025 02.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW