Sunday, March 15, 2026 Last Updated 12 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 03.38 PM

ഇതിത്തിരി കൂടിപ്പോയി; മോഡേണ്‍ എനര്‍ജി ഡ്രിങ്കിലേക്ക് ​പൊട്ടിച്ചൊഴിച്ച് മുട്ട; സ്ക്രാംബിള്‍ഡ് എഗ്ഗ് വൈറല്‍ റെസിപ്പി കണ്ട് കണ്ണുതള്ളി ​കാഴ്ച്ചക്കാര്‍

uploads/news/2025/04/774590/Untitled-5.jpg
Monster energy scrambled eggs recipe (Image Source: Instagram)

വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കി അവ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തി വൈറലാക്കുന്ന പലരുമുണ്ട്. ക്ഷണങ്ങളുമായി ബന്ധപ്പെട്ട അനേകം വീഡിയോകള്‍ ഓരോ ദിവസവും എന്നോണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതില്‍ മിക്കതും ഒരിക്കലും ചേരാത്തതെന്ന് ആളുകള്‍ ചിന്തിക്കുന്ന വിഭവങ്ങളാണ്. അവ കൂട്ടിച്ചേര്‍ത്ത് ആരും ചിന്തിക്കാത്ത തരത്തിലുള്ള വിഭവങ്ങളാണ് ചിലര്‍ തയ്യാറാക്കുന്നത്.
ചോക്ലേറ്റ് ഇടുന്ന ഓംലെറ്റും ബിരിയാണിക്കുള്ളിലെ ഐസ്ക്രീമുമടക്കം അതിന് ഉത്തമ ഉദാഹരണങ്ങളാണ്. സ്ട്രീറ്റ് ഫുഡുകളിലും ഇങ്ങനെയുള്ള വ്യത്യസ്തമായ പല രുചിക്കുട്ടുകളും കാണാം. അത്തരം അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ കൊല്‍ക്കത്ത നഗരത്തില്‍ നിന്നുള്ള ഒരു സ്ട്രീറ്റ് ഫുഡാണ് ആളകുള്‍ ഏറ്റെടുക്കുന്നത്. വീഡിയോയില്‍ കാണുന്നത് ചൂടായ ചീനച്ചട്ടിയിലേക്ക്എനര്‍ജി ഡ്രിങ്ക് ഒഴിക്കുന്നത് കാണാം. അത് ചൂടാകുമ്പോള്‍ മുട്ട പൊട്ടിച്ച് അതിലേക്ക് ഒഴിക്കുന്നുണ്ട്. നാലഞ്ചു മുട്ടകളാണ് അതിലേക്ക് പൊട്ടിച്ച് ഒഴിക്കുന്നത്. ശേഷം നന്നായി ഇളക്കി കൊടുക്കുന്നതും കാണാം. ചിക്കി ചിക്കി കുറച്ചു കഴിയുമ്പോള്‍ അതിലേക്ക് മോണ്‍സ്റ്റർ എനർജി ഡ്രിങ്ക് ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ക്രാംബിള്‍ഡ് എഗ് തയ്യാറായ ശേഷവും അല്പം ഡ്രിങ്ക് അതിലേക്ക് വീണ്ടും ഒഴിക്കുന്നുണ്ട്. ​‍‘​‍ട്രാവലേഷ്യസ് 88’ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വളരെപ്പെട്ടെന്നു തന്നെ വീഡിയോ വൈറലായി.
വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയ്ക്ക് ഈ വിഭവം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല എന്നുള്ളതാണ് പലരും കൊടുക്കുന്ന കമന്റുകള്‍. മുട്ടയിലെ പരീക്ഷണം ഇത്തിരി കൂടിപ്പോയി എന്നാണ് പലരും കൊടുക്കുന്ന കമന്റുകള്‍.

Ads by Google
Monday 07 Apr 2025 03.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW