Sunday, March 15, 2026 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 08.55 AM

അമ്പമ്പോ അപാര ധൈര്യം തന്നെ: ചീറ്റകള്‍ക്ക് വെള്ളം നല്‍കുന്ന യുവാവ്, അമ്പരന്ന് നാട്ടുകാര്‍

man, serve, water, cheetah, madhya, pradesh

ചീറ്റകള്‍ക്ക് വെള്ളം നല്‍കുന്ന ഒരു യുവാവിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. thetrendingindian ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ കാപ്ഷന്‍ പ്രകാരം മധ്യപ്രദേശിലെ വിജയ്പൂരിലെ ഉമാരി ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. സത്യനാരായണ ഗുര്‍ജാര്‍ എന്നയാളാണ് ഒരു വലിയ പാത്രത്തില്‍ ചീറ്റകള്‍ക്ക് വെള്ളം നല്‍കുന്നത്.

2022 -ല്‍ കുനോ നാഷണല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ ചീറ്റകളെ വീണ്ടും കൊണ്ടുവന്നു. പ്രോജക്ട് ചീറ്റ എന്നാണ് പദ്ധതിയുടെ പേര്. അതിനിടയിലാണ് ഈ സംഭവമുണ്ടായത് എന്നും കാപ്ഷനില്‍ പറയുന്നു. ഒപ്പം തന്നെ കഴിഞ്ഞ മാസം നടന്ന സംഭവത്തെ കുറിച്ചും വീഡിയോയുടെ കാപ്ഷനില്‍ പറയുന്നുണ്ട്. പശുക്കുട്ടിയെ കൊന്നതിന് ചീറ്റാ കുടുംബത്തെ നാട്ടുകാര്‍ കല്ലെടുത്തെറിഞ്ഞ് ഓടിച്ചെന്നും ഇപ്പോഴും പ്രദേശത്ത് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നു എന്നുമാണ് പറയുന്നത്.

വീഡിയോയില്‍ ഒന്നിലധികം ചീറ്റകളെ കാണാം. ഒരാള്‍ ഒരു കാനില്‍ വെള്ളം പോലെ എന്തോ കൊണ്ടുവന്ന് ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുന്നതാണ് കാണുന്നത്. അയാള്‍ക്ക് യാതൊരു പേടിയും ഇല്ല എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. യാതൊരു സങ്കോചവും കൂടാതെ തന്നെ ചീറ്റകള്‍ വന്ന് വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. മറ്റ് നാട്ടുകാരും അടുത്തുണ്ട്.

അതേസമയം, വനംവകുപ്പ് അധികൃതര്‍ വന്യമൃഗങ്ങളുടെ അടുത്ത് ചെല്ലുന്നത് അപകടകരമാണ് എന്നും അകലം സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, വീഡിയോ കണ്ട ചിലരെല്ലാം യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെ ഇങ്ങനെ വന്യമൃഗങ്ങളുടെ അടുത്ത് പോകുന്നതിന്റെ അപകടങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

Ads by Google
Monday 07 Apr 2025 08.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW