Sunday, March 15, 2026 Last Updated 16 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 08.46 AM

അന്ധനായ നായയെ ലിഫ്റ്റില്‍ കയറാന്‍ അനുവദിച്ചില്ല: നിയമപോരാട്ടം നടത്തി 51 കാരന്‍

pet, owner, approach,bombay, high, court, society, ban, blind, dog
representative image

അന്ധനായ തന്റെ നായയെ ലിഫ്റ്റില്‍ കയറാന്‍ മറ്റ് താമസക്കാര്‍ അനുവദിക്കാത്തതിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി ലോവര്‍ പരേലില്‍ നിന്നുള്ള 51 -കാരന്‍. ബിസിനസുകാരനായ ആശിഷ് ഗോയലാണ് തന്റെ വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറാന്‍ അനുവദിക്കാത്ത കെട്ടിടത്തിന്റെ മാനേജിംഗ് കമ്മിറ്റിക്കെതിരെ നിയമപോരാട്ടം നടത്തുന്നത്. കെട്ടിടത്തിലെ മൂന്ന് ലിഫ്റ്റിലും നായയെ കൊണ്ടുപോകാന്‍ കഴിയില്ലെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ഇതേ തുടര്‍ന്ന് അഭിഭാഷകയായ സിദ്ധ് വിദ്യ വഴി ബോംബെ ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് ആശിഷ് ഗോയല്‍. വളര്‍ത്തുമൃഗങ്ങളുടെ അവകാശം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇത്.

ഗണപത്രാവു കദം മാര്‍ഗിലെ മാരത്തണ്‍ എറ കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ എറ-2 കെട്ടിടത്തിലെ 22 -ാം നിലയിലാണ് ഗോയല്‍ താമസിക്കുന്നത്. ഇവിടെ താമസക്കാര്‍ക്കും അവരുടെ അതിഥികള്‍ക്കുമായി പ്രത്യേകം ലിഫ്റ്റാണ്. ജോലിക്കാരെയും മറ്റും ഈ ലിഫ്റ്റ് ഉപയോഗിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്കായി മറ്റ് ലിഫ്റ്റുകള്‍ ഉണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അന്ധനായ ഓസി എന്ന നായയെ ആശിഷ് ഗോയല്‍ ദത്തെടുത്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സൊസൈറ്റിയിലെ ഒരംഗം നായയെ ലിഫ്റ്റില്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന് ഗോയലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, അയാള്‍ ഇതിനെ എതിര്‍ത്തു. പിന്നീട്, അംഗങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലും ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, വളര്‍ത്തുമൃഗങ്ങളെ ലിഫ്റ്റില്‍ കൊണ്ടുപോകരുത് എന്നാണ് സൊസൈറ്റിയുടെ നിയമം എന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍, അങ്ങനെ ഒരു നിയമം അവിടെ ഇല്ലായിരുന്നു എന്നാണ് ഗോയല്‍ പറയുന്നത്. എന്തായാലും എവിടെ പരാതി നല്‍കിയിട്ടും പരിഹാരമില്ലാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

Ads by Google
Monday 07 Apr 2025 08.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW