Sunday, March 15, 2026 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 03.06 PM

‘കാ...കാ...’യൊക്കെ ഓള്‍ഡ് വൈബ് ; ‘പപ്പാ, പപ്പാ...’യാണ് ന്യൂജെന്‍ കാക്കകളുടെ സ്റ്റൈല്‍; മനുഷ്യനെ പോലെ സംസാരിക്കുന്ന കാക്ക- വൈറല്‍ വീഡിയോ

uploads/news/2025/04/774229/Untitled-7.jpg
Crow speaking like a human (Image Source: Instagram)

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകളാണ്. അതില്‍ത്തന്നെ കൗതുകം നിറയ്ക്കുന്ന വീഡിയോകളാണെങ്കില്‍ കാഴ്ചക്കാര്‍ കൂടും. പലതും വളരെ ആകസ്മികമായി ചിലര്‍ പകര്‍ത്തുന്ന വീഡിയോകളാണെന്നുള്ളതാണ് മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ ശ്രദ്ധിക്കപ്പെടാനുള്ള കാരണം. മനുഷ്യരു​ടെ ശബ്ദം അനുകരിക്കുന്ന പക്ഷികളില്‍ തത്തയും മാടത്തു​യുമൊക്കെയുള്ളത് സ്വഭാവികമാണ്. അതുപോലെ അനുകരിക്കുന്ന മറ്റു ചില പക്ഷികളുമുണ്ട്. എന്നാല്‍ അതിലൊന്നും പെടാത്ത ഒരു പക്ഷിയാണ് കാക്ക.
ഇപ്പോഴിതാ മനുഷ്യന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന ഒരു കാക്കയുടെ രസകരമായ വീഡിയോ അത്ഭുതവും കൗതുകവും നിറച്ച്‌ വൈറലാകുകയാണ്. ‘പപ്പാ... പപ്പാ...’ എന്ന് പറയുന്ന കാക്കയെയാണ് ഇൻസ്റ്റഗ്രാമില്‍ വൈറലാകുന്ന വീഡിയോയില്‍ കാണുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലെ വാഡ താലൂക്കില്‍ നിന്നുള്ള ഒരു സ്ത്രീ വളർത്തുന്ന കാക്കയാണിതെന്നാണ് റിപ്പോർട്ട്. പപ്പാ, മമ്മി എന്നിങ്ങനെയുള്ള വാക്കുകള്‍ കാക്ക ഉച്ചരിക്കുമെന്നാണ് പറയപ്പെടുന്നത്.
മൂന്നു വർഷം മുമ്പ്, യുവതിക്ക് തന്റെ പൂന്തോട്ടത്തില്‍ നിന്നാണ് കാക്കയെ ലഭിച്ചത് എന്നാണ് വീഡിയോയില്‍ കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. കുടുംബാംഗങ്ങളുമായി മനുഷ്യ ശബ്ദത്തില്‍ സംസാരിക്കുന്ന കാക്ക ഗ്രാമത്തില്‍ കൗതുകമായി മാറിയിരിക്കുകയാണെന്നും പോസ്റ്റിലുണ്ട്. ‘‘പാൽഘറിലെ വാഡ താലൂക്കിലെ ഒരു വിദൂര പ്രദേശത്ത്, തനുജ മുക്നെ എന്ന സ്ത്രീ മൂന്ന് വർഷം മുമ്പ് താൻ പരിപാലിച്ച ഒരു കാക്ക മനുഷ്യനെപ്പോലെ സംസാരിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഞെട്ടിപ്പോയി. മൂന്ന് വർഷം മുമ്പ്, മുക്നെ തന്റെ പൂന്തോട്ടത്തിൽ നിന്ന് പക്ഷിയെ കണ്ടെത്തി, പതിനഞ്ച് ദിവസം അതിനെ ആരോഗ്യവതിയാക്കി. ഇപ്പോൾ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, കാക്ക മനുഷ്യസ്വരത്തിൽ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നു. ഈ അസാധാരണ സംഭവം ഗ്രാമത്തിൽ കൗതുകകരമായ ഒരു വിഷയമായി മാറിയിരിക്കുന്നു, ഇത് താമസക്കാരിൽ നിന്നും വിദഗ്ധരിൽ നിന്നും ജിജ്ഞാസ ഉണർത്തുന്നു...’’ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആകാംക്ഷയും അമ്പരപ്പും കൗതുകവും നിറയ്ക്കുന്ന കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പലരും കൊടുക്കുന്നത്.

Ads by Google
Saturday 05 Apr 2025 03.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW