Sunday, March 15, 2026 Last Updated 53 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 08.59 AM

ക്രൂയിസില്‍ വച്ച് ഭാര്യയെ അപമാനിച്ചു: യാത്രക്കാരിയുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച് അമേരിക്കന്‍ സിഇഒ

america, ceo accuse, assault, cruise, passenger

ക്രൂയിസ് യാത്രയ്ക്കിടെ ഭാര്യയെ അപമാനിച്ചതിന്റെ പേരില്‍ അമേരിക്കന്‍ സിഇഒ യാത്രക്കാരിയുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതായി പരാതി. ഫസ്റ്റ് അമേരിക്കന്‍ ഫിനാന്‍ഷ്യലിന്റെ സിഇഒ കെന്നത്ത്. ഡിജോര്‍ജിയോയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിര്‍ജിന്‍ വോയേജസ് ക്രൂയിസില്‍ യാത്ര ചെയ്യുകയായിരുന്നു സിഇഒയും ഭാര്യയും. ആ സമയത്ത് ഷൂവിനെ ചൊല്ലിയുള്ള തര്‍ക്കമാണത്രെ ശ്വാസം മുട്ടിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നത്.

ഡിജോര്‍ജിയോയുടെ ഭാര്യ നിക്കോള്‍ ഡിജോര്‍ജിയോ ക്രൂയിസിലെ മറ്റൊരു സഹയാത്രികയോട് കോക്ക്‌ടെയില്‍ ലോഞ്ചില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ഷൂസ് ധരിക്കാന്‍ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. നിക്കോളിനോടുള്ള മറുപടിയായി സഹയാത്രക്കാരി അവരെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തത്രെ. ഇതോടെ സ്ഥിതി വഷളായി. പിന്നാലെ, ഡിജിയോര്‍ജിയോ യാത്രക്കാരിയുടെ അടുത്തേക്ക് വന്ന് കഴുത്തില്‍ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഘര്‍ഷത്തിനിടെ സിഇഒ വധഭീഷണി മുഴക്കി എന്നും ദൃക്സാക്ഷികള്‍ പറയുന്നു. യുവതിയാവട്ടെ ശ്വാസമെടുക്കാന്‍ പാടുപെടുന്നതും സുരക്ഷാ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടത്രെ.

ആക്രമണത്തിനിടെ തന്റെ കഴുത്ത് പിളര്‍ന്നു പോകുന്നതായി തോന്നി എന്നാണ് യാത്രക്കാരിയുടെ പരാതിയില്‍ പറയുന്നത് എന്ന് പോലീസ് പറയുന്നു. ക്രൂയിസിലുണ്ടായിരുന്ന ഒരു ബാര്‍ടെന്‍ഡര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടത്. കപ്പല്‍ അടുത്ത തുറമുഖത്ത് എത്തുന്നതുവരെ ഡിജിയോര്‍ജിയോയോട് തന്റെ ക്യാബിനില്‍ തന്നെ തുടരാന്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ഉത്തരവിടുകയായിരുന്നു. അവിടെ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഭാര്യയ്ക്ക് ഭീഷണി നേരിടുന്നുവെന്ന് തോന്നിയതിനാല്‍, ഭാര്യയെ സംരക്ഷിക്കാനാണ് സിഇഒ ശ്രമിച്ചത് എന്നാണ് ഡിജിയോര്‍ജിയോയുടെ നിയമസംഘം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞത്. യുഎസ് സമുദ്ര നിയമപ്രകാരം ആക്രമണം നടത്തിയതിന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍, ഇയാളെ വിട്ടയക്കുകയായിരുന്നു. പക്ഷേ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

Ads by Google
Saturday 05 Apr 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW