Friday, March 13, 2026 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 06.34 PM

ഹെറോയിൻ പിടികൂടി; ഇൻസ്റ്റ താരമായ വനിത പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ട് ഡിജിപിയുടെ ഉത്തരവ്

ഇവരുടെ പക്കൽ നിന്ന് 17.71 ഗ്രാം ഹെറോയിൻ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
arrest

വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ട് പഞ്ചാബ് പോലീസ്. സീനിയർ വിമൺ കോൺസ്റ്റബിളായ അമൻദീപ് കൗറിനെയാണ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

ഇവരുടെ പക്കൽ നിന്ന് 17.71 ഗ്രാം ഹെറോയിൻ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. പഞ്ചാബ് സർക്കാറിന്റെ നേതൃത്വത്തിൽ പ്രത്യേക ലഹരി വിരുദ്ധ കാമ്പയിൻ നടന്നുവരുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമൻദീപ് കൗർ പിടിയിലാവുന്നത്.

ബത്തിൻഡയിലെ ബാദൽ ഫ്ലൈഓവറിന് സമീപത്തുവെച്ച് അമൻദീപ് കൗറിന്റെ മഹീന്ദ്ര ഥാർ വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഹർബൻസ് സിങ് പറഞ്ഞു. സംയുക്ത പരിശോധനാ സംഘം പ്രദേശം വളഞ്ഞ ശേഷം വാഹനം തടയുകയായിരുന്നു. അമൻദീപാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം ജസ്വന്തം സിങ് എന്നൊരു പുരുഷനും ഉണ്ടായിരുന്നു. വാഹനം പരിശോധിച്ചപ്പോൾ 17.71 ഗ്രാം ഹെറോയിൻ പിടികൂടി. മാൻസ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു അമൻദീപ് കൗർ. ഇവർക്കെതിരെ നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്‍സ്റ്റൻസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW