-->
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇതാദ്യമായാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത് ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി . പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി . 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9164 രൂപയും പവന് 73,312 രൂപയുമാണ് .
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6880 രൂപയാണ്. ഇന്നത്തെ വിലയുടെ കൂടെ പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73,685 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,210 രൂപ കൊടുക്കേണ്ടി വരും . എന്നാൽ ചില ഉയർന്ന പണിക്കൂലിയുള്ള ആഭരണങ്ങൾക്ക് ഇതിലും ഉയർന്ന വില ഈടാക്കാനും സാദ്ധ്യതയുണ്ട് . വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
(53
ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി സ്വർണവില ഇന്നലെ റെക്കോർഡ് വിലയിലായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയാൻ തുടങ്ങിയതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. മാത്രമല്ല, രൂപ വളരെ കരുത്തായി 84. 95 ലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര സ്വർണ്ണവില ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ് രേഖപ്പെടുത്തിയത്.
ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഏപ്രിൽ 1 - ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 - ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ