Wednesday, March 25, 2026 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 02.27 PM

ഗോകുലം ഗ്രൂപ്പിലെ റെയ്ഡ്: അഞ്ചിടത്ത് പരിശോധന

uploads/news/2025/04/774005/gokulM.jpg

കോഴിക്കോട്: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ചിടത്ത് ഇ.ഡി. റെയ്ഡ്. വിദേശപണം കൈമാറ്റ വിനിമയം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിരോധന നിയമവും വെച്ചാണ് ഇ.ഡി റെയ്‌ഡെന്ന് സൂചനയുണ്ട്.

ഗോകുലം ചിറ്റ് ഫണ്ടിന്റെ ചെന്നൈയിലെ കോടമ്പാക്കത്തെ സ്ഥാപനത്തില്‍ ഇന്ന് രാവിലെ തുടങ്ങിയ പരിശോധനയ്ക്ക് പിന്നാലെ ഗ്രൂപ്പിന്റെ കേരളത്തിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തുകയായിരുന്നു. അനധികൃത ഇടപാടുകള്‍ സംശയിച്ച് നടത്തുന്ന റെയ്ഡില്‍ വഞ്ചന, വ്യാജരേഖ കേസുകള്‍ പരിശോധിക്കുന്നു. 1000 കോടിയുടെ വിദേശവിനിമയ ചട്ടലംഘനമെന്നാണ് ഇ.ഡി. നല്‍കുന്ന സൂചനകള്‍.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്.

രാവിലെ 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള സംഘം കോര്‍പറേറ്റ് ഓഫീസിലെത്തിയത്. ടാക്‌സി വാഹനങ്ങളില്‍ ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു. ഗോകുലം ഗോപാലന്‍ കോര്‍പറേറ്റ് ഓഫീസില്‍ ഉള്ളപ്പോഴാണ് ഇഡി സംഘം എത്തിയത്. കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സിന്റെ കോര്‍പറേറ്റ് ഓഫീസിലാണ് ആദ്യം പരിശോധന തുടങ്ങിയത്. അതേസമയം എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിന് പിന്നാലെയാണ് റെയ്ഡ്.

സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ ഗോകുലം ഗോപാലന്‍ ആയിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഗോകുലം ഗോപാലന്‍ സിനിമയുടെ നിര്‍മ്മാണത്തിലേക്ക് എത്തിയത്.

Ads by Google
Friday 04 Apr 2025 02.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW