Sunday, March 15, 2026 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 02.05 PM

‘വഴക്കുണ്ടാക്കുമോ; എന്നോട് സോറി പറ...’നടുക്കടലില്‍ കയാക്കിംഗ് ചെയ്യുന്നതിനിടെ ഭാര്യയോട് ആവശ്യം ഉന്നയിച്ച്‌ ഭര്‍ത്താവ്; ചിരി നിര്‍ത്താതെ നെറ്റിസണ്‍സ്

uploads/news/2025/04/773804/Untitled-5.jpg
Sweet Fight between husband and wife in the middle of sea during Kayak (Image Source: Instagram)

ജീവിതപങ്കാളികള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. സ്നേഹമുള്ളയിടത്തേ വഴക്കുണ്ടാകൂ എന്ന തത്വം ശരിക്കും സത്യമാകുന്നത് രണ്ട് ജീവിതസാഹചര്യങ്ങളില്‍ നിന്ന് വന്നവര്‍ ഒരുമിച്ചു ജീവിക്കുമ്പോഴാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമായതു കൊണ്ടു തന്നെ പരിഹരിക്കാന്‍ ഏതെങ്കിലുമൊരാള്‍ മുന്നോട്ടു വന്നേ മതിയാകൂ. പരസ്പധാരണ ഇടയിലുണ്ടെങ്കില്‍ അത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് രസകരമായി ​കോമ്പ്രമൈസ് ചെയ്യുന്ന രീതിയാണ് ​സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. നടുക്കടലില്‍ കയാക്കിംഗ് നിര്‍ത്തി ഭാര്യയോട് തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആവശ്യപ്പെടുകയാണ് ഒരു ഭര്‍ത്താവ്. ദൃശ്യങ്ങളില്‍ എല്ലാം കേട്ട് ദേഷ്യം മാറ്റി ചിരിക്കുന്ന ഭാര്യയെയും കാണാം. അതിമനോഹരമായ ആകാശവും അലതല്ലുന്ന തിരമാലകളും ചുറ്റുപാടും മലകളുമുള്ള മനോഹരമായ ദൃശ്യം മുന്നില്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ അത് ആസ്വദിക്കുന്നതിന് പകരം തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുകയാണ് ഭര്‍ത്താവ്. നടുക്കടലില്‍ വച്ചാണ് ഈ ഡിമാന്റ് വയ്ക്കുന്നത് എന്നുള്ളതാണ് രസകരമായ കാര്യം.
ആരുഷി ത്രിവേദിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയേ പങ്കിട്ടിരിക്കുന്നത്. ‘‘അത് നീക്കാൻ എനിക്ക് ക്ഷമ ചോദിക്കേണ്ടിവന്നു, കാരണം ഞാൻ എത്ര ശ്രമിച്ചാലും, കാർത്തിക് സഹായിച്ചില്ലെങ്കില്‍ ഈ വിഡ്ഢിയായ കയാക്ക് അനങ്ങില്ല. പ്രോ ടിപ്പ് ഗേള്‍സ്: ചുറ്റും ലൈഫ് ഗാർഡുമാരില്ലാത്ത രണ്ട് വ്യക്തികള്‍ക്കുള്ള കയാക്കില്‍ നിങ്ങള്‍ കടലിന്റെ നടുവില്‍ ആയിരിക്കുമ്പോള്‍ ക്ഷമ ചോദിക്കുക, പ്രത്യേകിച്ചും വലിയ ജലപ്രവാഹങ്ങളുമായി നിങ്ങള്‍ ഏതാണ്ട് മുങ്ങിത്താഴുന്ന അനുഭവത്തിലൂടെ കടന്നുപോയതിന് ശേഷം...’’ എന്നാണ് വീഡിയോ പങ്കിട്ട്
വീഡിയോയില്‍ അതിമനോഹരമായ ചക്രവാളം കാണാം. ദൂരെയായി കരയും കടലില്‍ തിരമാലയുണ്ട്. അതിനിടെ ഒരു കയാക്കില്‍ ഭാര്യയും ഭർത്താവും ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭര്‍ത്താവ് ഓരോ കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ആ പ്രവർത്തിയില്‍ അസ്വസ്ഥയാകുന്നതിന് പകരം ഭാര്യ ഇത് ആസ്വദിക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.
ഇതിനോടകം ലക്ഷക്കണക്കിന് ആളുകളിത് കണ്ടു കഴിഞ്ഞു. വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. ‘ചില കാര്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ പറ്റിയ മാര്‍ഗ്ഗം, നടുക്കടലില്‍ വച്ച്‌ ഇത്തരമൊരു കാര്യം, അടിപൊളി, എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, അവൻ പ്ലാൻ ചെയ്ത രീതി കണ്ട് ചിരിക്കണോ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് അവള്‍, ബ്രോ ഒരു അവസരം കണ്ടെത്തി അത് പരമാവധി പ്രയോജനപ്പെടുത്തി, ചേട്ടാ, നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Thursday 03 Apr 2025 02.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW