Sunday, March 15, 2026 Last Updated 22 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 02.01 PM

മര്‍സയുടെ സിഗ്‌നേച്ചര്‍ റസ്റ്റോറന്റ് ഏപ്രില്‍ നാലിന് ആസിഫലി ഉദ്ഘാടനം ചെയ്യും

uploads/news/2025/04/773797/hh-1.jpg

ദോഹ: ഖത്തര്‍ പ്രവാസികളെ രുചിയുടെ പുതുലോകത്തേക്ക് ആനയിക്കാന്‍ വിഭവങ്ങളുടെ വൈവിധ്യങ്ങളുമായി
ഖത്തറിലെ ഏറ്റവും വലിയ മള്‍ട്ടി-ക്യുസിന്‍ ഡൈനിംഗ് ഡെസ്റ്റിനേഷന്‍ സിഗ്‌നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ് ഏപ്രില്‍ നാലിന് വൈകിട്ട് നാല് മണിക്ക് ചലച്ചിത്ര താരം ആസിഫലി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു.അബ്ബാസ് അലി ശിഹാബ് തങ്ങള്‍, അവതാരകന്‍ മിഥുന്‍ തുടങ്ങിയ പ്രമുഖര്‍ ഉത്ഘാടനചടങ്ങില്‍ സാന്നിധ്യം വഹിക്കും.സല്‍വ റോഡില്‍ മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപം സ്ഥിതി ചെയ്യുന്ന സിഗ്‌നേച്ചര്‍ സമാനതകളില്ലാത്ത രുചി വൈവിധ്യങ്ങളാണ് ഭക്ഷണപ്രേമികള്‍ ക്കായി ഒരുക്കിവെക്കുന്നത്.
എരിവും പുളിയും മധുരവും മാത്രമല്ല, ഓര്‍മകള്‍ പങ്കുവെക്കാവുന്ന മനോഹരമായ അന്തരീക്ഷമാണ് സിഗ്‌നേച്ചര്‍റെസ്റ്റോറന്റിന്റെമറ്റൊരു സവിശേഷത. കുടുംബങ്ങളുടെ കൂടിച്ചേരലുകള്‍ക്കും സൗഹൃദം പുതുക്കലുകള്‍ക്കും പ്രശാന്തമായൊരിടം കൂടി സിഗ്നേച്ചര്‍വാഗ്ദാനം ചെയ്യുന്നു.വ്യത്യസ്ത പരിപാടികള്‍ നടത്താനുള്ളമികച്ച സൗകര്യങ്ങളടങ്ങിയ രണ്ടു ഹാളുകളുംഅനുബന്ധമായി സജ്ജീ കരിച്ചിട്ടുണ്ട്.ചായകളുടെ പലതരം വകഭേദങ്ങള്‍ പരിചയപ്പെടുത്തുന്ന 'ചായ സ്റ്റോറി' 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
നാടിന്റെ മണമുള്ള, ഗൃഹാതുരതയുണര്‍ത്തുന്ന നാടന്‍ വിഭവങ്ങളായ
ഇറച്ചിപ്പത്തില്‍, ഉന്നക്കായി, കായിപ്പോള തുടങ്ങിയ നാവില്‍ കപ്പലോടിക്കാന്‍
നിരവധി തലശ്ശേരി കടികളുടെ രുചിയുടെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന ചായ സ്റ്റോറി ഭക്ഷണപ്രേമികള്‍ക്ക്പുതിയ അനുഭവമാകും. മൂന്നു നിലകളില്‍ വ്യാപിച്ചുകിടക്കുന്ന സിഗ്‌നേച്ചര്‍ റെസ്റ്റോറന്റിന്റെ രണ്ട് നിലകളിലായി വൈവിധ്യമാര്‍ന്ന ആഗോള ഭക്ഷണ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യങ്ങളുണ്ട്. മൂന്നാം നിലയില്‍ വിവാഹം ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ നടത്താന്‍ സാധിക്കുന്ന ആഡംബര ഹാളുകളാണുള്ളത്. 350 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാളിന് പുറമേ 100 പേരെ ഉള്‍ക്കൊള്ളുന്ന മറ്റൊരു ഹാളും 25 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഏത് രീതിയിലുള്ള പരിപാടികള്‍ക്കും അനുയോജ്യമാണ്. വിവാഹങ്ങള്‍, കോര്‍പ്പറേറ്റ് പരിപാടികള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വേദികളുടെ മറ്റൊരു പ്രത്യേകത നവവധുവിന് അണിഞ്ഞൊരുങ്ങാനുള്ള ഡ്രസ്സിംഗ് റൂം കൂടി ഉണ്ടെന്നതാണ്.
ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലൂടെ മികച്ച പേരെടുത്ത മര്‍സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമാണ് സിഗ്‌നേച്ചര്‍. ഏതൊരാള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ ആഡംബര ഡൈനിംഗിനെ പുനര്‍നിര്‍വചിക്കുക എന്ന ലക്ഷ്യമാണ് സിഗ്‌നേച്ചര്‍ മുന്നോട്ടുവെക്കുന്നത്.
പ്രീമിയം റസ്റ്റോറന്റിന്റെ നിലവാരത്തിലും മൂല്യത്തില്‍ വിട്ടുവീഴ്ച ഇല്ലാതെയും ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ അസാധാരണ ഭക്ഷ്യാനുഭവം നല്‍കുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് സിഗ്‌നേച്ചര്‍ ബൈ മര്‍സ റെസ്റ്റോറന്റിന്റെ സ്ഥാപകനും സി ഇ ഒയുമായ ജാഫര്‍ കണ്ടോത്ത് പറഞ്ഞു.
രുചി മുകുളങ്ങളെ ഉണര്‍ത്തുന്നതും ഗൃഹാതുരത്വംസമ്മാനിക്കുന്നതുമായിരിക്കും ചായ സ്റ്റോറിയിലെ വിഭവങ്ങളെന്ന് മര്‍സ ഗ്രൂപ്പ് ഡയറക്ടര്‍ അഷറഫ് കണ്ടോത്ത് പറഞ്ഞു. മികച്ച ചേരുവകളും കുറ്റമറ്റ സേവനങ്ങളും ഉള്‍പ്പെടെ സ്ിഗ്‌നേച്ചറിലെത്തുന്ന അതിഥികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തങ്ങള്‍ ഉറപ്പാക്കുന്നതെന്ന് സിഗ്‌നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ്സ് ജനറല്‍ മാനേജര്‍ അന്‍സാര്‍ എം താസ വ്യക്തമാക്കി.
ആതിഥേയ മേഖലയിലേക്കു കൂടി തങ്ങള്‍ പ്രവേശിക്കുന്നതില്‍ തങ്ങള്‍ ആഹ്ലാദഭരിതരാണെന്നും മനോഹരമായൊരു വേദിയിലൂടെയാണ് ആതിഥേയ മേഖലയിലേക്ക് പ്രവേശിക്കുന്നതെന്നും മര്‍സ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ഹാരിസ് എം ഖാദര്‍ പറഞ്ഞു. ഖത്തറിന്റെ ഭക്ഷണ രംഗത്തേയും പരിപാടി സംഘാടനത്തിന്റേയും നിലവാരം ഉയര്‍ത്തുന്നതിനുള്ള യാത്രയുടെ തുടക്കം മാത്രമാണിതെന്നും അദ്ദേഹം വിശദമാക്കി. ആഗോള രുചികളെ ചേര്‍ത്തുവെച്ച് ആഘോഷിക്കുന്ന മെനുവാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും സാധാരണ ഭക്ഷണമായാലും ഗംഭീര വിരുന്നായാലും മറക്കാനാവാത്തൊരു രുചി യാത്രയാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും ചീഫ് ഷെഫ് റഹ്മാന്‍ മുഴപ്പിലങ്ങാട് പറഞ്ഞു. സിഗ്‌നേച്ചറില്‍ പരിപാടികള്‍ ബുക്ക് ചെയ്യാനും റിസര്‍വേഷനുകള്‍ നടത്താനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും 44442248 എന്ന നമ്പറിലോ hello@signaturebymarza.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.സിഗ്നേച്ചര്‍ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മര്‍സഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍,മര്‍സഗ്രൂപ്പ് ഡയറക്ടര്‍ അഷറഫ് കണ്ടോത്ത്,മര്‍സഗ്രൂപ്പ്
മാനേജിങ്ങ് ഡയറക്ടര്‍
ജാഫര്‍കണ്ടോത്ത്,സിഗ്നേച്ചര്‍ റെസ്റ്റോറന്റ് ജനറല്‍ മാനേജര്‍ അന്‍സാര്‍ എം താസ, ഹെഡ് ഷെഫ് രോഹിത് ഷാ, എക്സിക്യുടീവ് ഷെഫ് റഹ്മാന്‍ മുഴപ്പിലങ്ങാട് എന്നിവര്‍ പങ്കെടുത്തു.

ഷഫീക്ക് അറക്കല്‍

Ads by Google
Thursday 03 Apr 2025 02.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW