-->
മൃഗങ്ങളുടെ സ്നേഹവും കരുതലുമൊക്കെ അടങ്ങിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നതില്‍ മുന്‍പന്തിയിലാണ്. അങ്ങനെയുള്ള പല വീഡിയോകളും ഹൃദയം കവരാറുണ്ട്. സഹജീവികളോട് മനുഷ്യര്‍ കാണിക്കാത്ത ദയയും കാരുണ്യവും മൃഗങ്ങള്‍ കാണിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഴ നനഞ്ഞു വരുന്ന ഒരു പൂച്ചക്കുട്ടിയെ ഒരു നായ രക്ഷിക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണിത്.
ദൃശ്യങ്ങളില്‍ മഴയത്ത് നനഞ്ഞ് നില്‍ക്കുന്ന പൂച്ചകുട്ടിയെ കാണാം. അതിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയാണ് പൂച്ചക്കുട്ടി. പൂച്ചകുട്ടിയെ നായ സ്പർശിക്കുന്നില്ല, നിര്‍ബന്ധിക്കുന്നില്ല എന്നുള്ളതാണ് രസം. പകരം ആംഗ്യങ്ങള്‍ കൊണ്ട് തന്നെ പിന്തുടർന്ന് വരാൻ പൂച്ചകുട്ടിയോട് ആവശ്യപ്പെടുകയാണ്. ഇടയ്ക്കിടെ പൂച്ചക്കുട്ടി നില്‍ക്കുമ്പോള്‍ ക്ഷമയോടെ തനിക്കൊപ്പം വരാൻ പൂച്ചകുട്ടിയെ നായ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വഴിതെറ്റി മഴയില്‍ നില്‍ക്കുന്ന ചെറിയ പൂച്ചകുട്ടിയെ നായ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹൃദയസ്പർശിയായായ വീഡിയോ വൈറലായി. ലക്ഷക്കണക്കിനാളുകള്‍ ആണ് ഈ വീഡിയോ കണ്ടതും പങ്കുവെച്ചതും.
A dog saves a small stray kitten by taking it home... pic.twitter.com/xXPw3hYajM— Nature is Amazing ☘️ (@AMAZlNGNATURE) March 21, 2025
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പലരും കമന്റുകളും കുറിക്കുന്നുണ്ട്. ‘ഇന്ന് കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ ദൃശ്യമാണിത്, ഇത് കണ്ടപ്പോള്‍ ഹൃദയം നിറഞ്ഞു, മൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ ദയ ഉണ്ട്..’ എന്നതടക്കമാണ് കമന്റുകള്‍.