Sunday, March 15, 2026 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 09.05 AM

ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി തീഗോളം: മലേഷ്യയില്‍ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനില്‍ വന്‍ തീപിടുത്തം, വീഡിയോ വൈറല്‍

fire,break, malaysia, petronas, gas, pipe, line

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജനവാസ മേഖലയില്‍ നിന്നും നൂറ് കണക്കിന് അടി ആകാശത്തേക്ക് ഉയര്‍ന്നപൊങ്ങുന്ന തീ ഗോളത്തിന്റെ ദൃശ്യമാണ് ആരിലും ഭയം നിറച്ചുക്കൊണ്ടിരിക്കുന്നത്. എന്നാല്‍, അതൊരു അണുബോബ് സ്‌ഫോടനമല്ലായിരുന്നു. മറിച്ച് മലേഷ്യയിലെ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിന് തീ പിടിച്ചതായിരുന്നു. അപകടത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നും 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തീ നിയന്ത്രണ വിധേയമാക്കാനും സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് രാവിലെ മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിന്റെ പ്രാന്തപ്രദേശമായ സെലാന്‍ഗൂര്‍ സംസ്ഥാനത്തെ പൂഞ്ചോംഗ് പട്ടണത്തിലാണ് അപകടം നടന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൈപ്പ് ലൈന്‍ പൊട്ടിയതായി പെട്രോനാസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 500 മീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ അടച്ചതായും പ്രദേശത്തെ 49 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അഗ്‌നിശമന വകുപ്പ് അറിയിച്ചു. അതേസമയം ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് (ഏപ്രില്‍ ഒന്ന്) രാവിലെയാണ് അപകടമുണ്ടായത്. ഓറഞ്ച് നിറമുള്ള തീജ്വാല ചക്രവാളത്തോളം ഉയരത്തില്‍ ഉയര്‍ന്നു പോങ്ങുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഏങ്ങനെയാണ് തീ പിടിത്തമുണ്ടായത് എന്ന് വ്യക്തമായിട്ടില്ല.

Ads by Google
Wednesday 02 Apr 2025 09.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW