Sunday, March 15, 2026 Last Updated 25 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 03.27 PM

ഇത്തിരി കൂടി വൈകിയിരുന്നെങ്കില്‍ ശരിക്കും ‘പുലിവാല്’ പിടിച്ചേനേ; ചങ്ങലയില്‍ ബന്ധിച്ച സിംഹത്തിന്റെ വാലില്‍ പിടിച്ച് കളിക്കുന്ന കുട്ടി- വൈറല്‍ വീഡിയോ

uploads/news/2025/04/773389/Untitled-6.jpg
Kid plays with the tail of a chained lion (Image Source: Instagram)

മനുഷ്യര്‍ക്ക് പരസ്പരമുള്ള സ്നേഹത്തേക്കാള്‍ അവര്‍ക്ക് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളോടും മറ്റ് മൃഗങ്ങളോടുമുണ്ടാകുമെന്ന് പല വീഡിയോകളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മൃഗ​ങ്ങളോട് മനുഷ്യര്‍ കാണിക്കുന്ന സ്​നേഹവും അവര്‍ക്ക് തിരിച്ചുള്ള പരിഗണനയും എടുത്തു കാട്ടുന്ന വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം വീഡിയോകള്‍ നെറ്റിസണ്‍സ് ഏറ്റെടുക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കൗതുകം നിറയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച്‌ മുന്നേറുന്നത്. പക്ഷേ ഈ വീഡിയോ അല്‍പ്പം അതിരുവിട്ടുപോയെന്നാണ് കാഴ്ച്ചക്കാരുടെ അഭിപ്രായം.
വീഡിയോയില്‍ ഒരു വീട്ടില്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്ന ഒരു സിംഹത്തിനെ കാണാം. അതിന്റെ വാലില്‍ പിടിച്ച് കളിക്കുന്ന കുട്ടിയാണ് ഈ വീഡിയോ അമ്പരപ്പിക്കാനുള്ള കാരണം. ബാഗ് ഇട്ടിരിക്കുന്ന ആണ്‍കുട്ടി സിംഹത്തിന്റെ വാലില്‍ ബലമായി പിടിക്കുന്നതും ഇത് കണ്ട് വീഡിയോ എടുക്കുന്നവർ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ചു നേരം പിടിക്കുമ്പോള്‍ പ്രകോപിതനായ സിംഹം പെട്ടെന്ന് തിരിഞ്ഞു നോക്കുന്നതും വാലില്‍ പിടിച്ചിരിക്കുന്ന കുട്ടി പിടിവിട്ട് താഴേക്ക് വീഴാനൊരുങ്ങുന്നതും വീഡിയോയിലുണ്ട്. കുട്ടിയെ ഒരാള്‍ വന്ന് എടുത്തു പൊക്കി മാറുന്നതില്‍ വീഡിയോ അവസാനിക്കും. എങ്കിലും ആ സിംഹത്തിന്റെ മുഖത്തെ ഭാവമാറ്റം വീഡിയോയില്‍ കൃത്യമായി കാണുന്നുണ്ട്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കുട്ടിയുടെ ഈ പ്രവൃത്തിക്കെതിരെയും മൃഗത്തോടുള്ള ക്രൂരതയെക്കെതിരെയും വലിയ വിമർശനങ്ങള്‍ ഉയരുന്നു. ഈ സംഭവം എവിടെയാണ് നടന്നത് എന്നത് വ്യക്തമല്ല. ‘സിംഹത്തെ ഇങ്ങനെ ഉപദ്രവിക്കരുത്, സിംഹത്തിന് ബോധം വന്നാല്‍, ചിരി കണ്ണീരായി മാറും, സിംഹത്തെ ഒരു നായയാക്കി മാറ്റി, ഈ കുട്ടി ഒരു മൃഗത്തേക്കാള്‍ മോശമായ കാര്യമാണ് ചെയ്യുന്നത്’ എന്നിങ്ങനെയാണ് കമന്റുകള്‍.

Ads by Google
Tuesday 01 Apr 2025 03.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW