-->
ദോഹ: ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) വനിത തൊഴിലാളികള്‍ക്കായി ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
തെലങ്കാന വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ കമ്മിറ്റിയുമായി സഹകരിച്ച് ഐ.സി.ബി.എഫ്. കാഞ്ചാണി ഹാളില്‍ നടത്തിയ ഇഫ്ത്താര്‍ വിരുന്നില്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ്. കോ ഓര്‍ഡിനേറ്റിങ് ഓഫീസറുമായ ഈഷ് സിംഗാള്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍പ്രസിഡന്റ് ഷാനവാസ് ബാവ ആമുഖ ഭാഷണം നടത്തി. മുഖ്യാതിഥി ഈഷ് സിംഗാള്‍ വനിതാ അതിഥികള്‍ക്കുള്ള ഐ.സി.ബി.എഫ്. സ്‌നേഹ സമ്മാനം കൈമാറി. ICBF എം.സി. മെമ്പര്‍ മിനി സിബി സ്വാഗതവുംജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.ഐ.സി.സി. പ്രസിഡണ്ട് എ.പി. മണികണ്ഠന്‍ , ഐ.സി.ബി.എഫ്. അഡൈ്വസറി ചെയര്‍മാന്‍ കെ.എസ്. പി;പ്രസാദ്,. TWA ഭാരവാഹികളായ മുഹമ്മദ് ശുഐബ്ഉള്‍പ്പെടെ കമ്മ്യൂണിറ്റി നേതാക്കള്‍ സാന്നിധ്യം വഹിച്ചു.ICBF ഉപദേശക സമിതി അംഗമായ സറീന അഹദ് കോ ഓര്‍ഡിനേറ്റ് ചെയ്തപരിപാടി ഐ സി ബി എഫ് വൈസ്സ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ഖാജാ നിസാമുദീന്‍, അമര്‍ വീര്‍ സിംഗ്, ഇര്‍ഫാന്‍ അന്‍സാരി, ശങ്കര്‍ ഗൗഡ് ICBF ഉപദേശക സമിതിഅംഗങ്ങളായ നീലാംബരി എസ്, സതീഷ് വിളവില്‍ എന്നിവര്‍ നിയന്ത്രിച്ചു.
ഷഫീക്ക് അറക്കല്‍