-->
ദോഹ: മുസാവ ഇന്നൊവേറ്റീവ് വിമന്‍സ് ഡൊമെയ്ന്‍ സൗഹൃദസംഗമം സംഘടി പ്പിച്ചു. 300 ലധികം വനിതകള്‍ പങ്കാളിത്തം വഹിച്ച പരിപാടിയില്‍ നടത്തിയക്വിസ് മത്സരത്തിലെ വിജയികള്‍ക്കായി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ നൂര്‍ജഹാന്‍ ഫൈസല്‍ സ്വാഗതം ആശംസിച്ചു. വിമന്‍ ഇന്ത്യ ഖത്തര്‍പ്രതിനിധിത്വയ്യിബ അര്‍ഷാദ് റമദാന്‍ സന്ദേശം നല്‍കി.
ഐസിസി വിമന്‍സ് ഫോറംപ്രതിനിധി അബിദ സുബൈര്‍ സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നശാക്തീകരണസന്ദേശം നല്‍കി.നസീം മെഡിക്കല്‍ സെന്റര്‍ ഡോ. നൂറുലിസസ്ത്രീകളുടെ ക്ഷേമം, സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച മിഥ്യാധാരണകള്‍ പൊളിച്ചെഴുതല്‍, എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി.
മുസാവവൈസ് ചെയര്‍പേഴ്സണ്‍ ലത നായര്‍സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.റേഡിയോ മലയാളം 98.6 എഫ്എമ്മിലെ ഖുര്‍ആന്‍ ക്വിസിന്റെ അവതാരകയായ ഫാത്തിമത്ത് ജസീല തത്സമയ ക്വിസിന് നേതൃത്വം നല്‍കി. ചടങ്ങില്‍ മുസാവയുടെ റമദാന്‍ ഇ-മാഗസിന്‍ കവര്‍ പേജ് റേഡിയന്‍സ് - റമദാന്‍ റിഫ്‌ലക്ഷന്‍സ്, ഹെര്‍ ഇന്‍സൈറ്റ്‌സ് എന്നിവയുടെ പ്രകാശനവും നടന്നു.
ഷഫീക്ക് അറക്കല്‍