Thursday, March 12, 2026 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 01.22 PM

എംപുരാന്‍ സിനിമയ്ക്ക് റീഎഡിറ്റിംഗില്‍ 24 വെട്ട് ; നന്ദികാര്‍ഡില്‍ നിന്നും സുരേഷ്‌ഗോപിയുടെ പേരും മാറ്റി

uploads/news/2025/04/773358/empuran1.jpg

തിരുവനന്തപുരം: വന്‍ വിവാദമായി മാറിയതിന് പിന്നാലെ 24 സീനുകള്‍ വെട്ടി എംപുരാന്‍. പ്രദര്‍ശനത്തിന് വന്നിരിക്കുന്ന പുതിയ പതിപ്പില്‍ നന്ദി കാര്‍ഡില്‍ സുരേഷ്‌ഗോപിയുടെ പേരുമാറ്റിയതടക്കമുള്ള അനേകം മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ മുഴുവന്‍ രംഗങ്ങളും ഒഴിവാക്കിയതായി റീ എഡിറ്റഡ് സെന്‍സര്‍ രേഖയുടെ വിവരം പറുത്തുവിട്ടിരിക്കുന്നത് ഏഷ്യാനെറ്റാണ്.

സ്ത്രീകള്‍ക്ക് എതിരായ അതിക്രമ സീനുകള്‍ മുഴുവന്‍ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഇതിനൊപ്പം മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കി. എന്‍ഐഎ യെക്കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്്. അതുപോലെ വില്ലന്‍ കഥാപാത്രവുമായുള്ള സംഭാഷണരംഗം പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രവുമായി പൃഥ്വിരാജ് സംസാരിക്കുന്ന രംഗവും ഒഴിവാക്കി.

സിനിമയില്‍ ബജ്‌റംഗി എന്ന് വരുന്ന വില്ലന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. നേരത്തേ സിനിമയുടെ ഭാഗങ്ങള്‍ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറക്കാര്‍ ഒന്നടങ്കം ചേര്‍ന്ന് തീരുമാനം എടുത്തതാണെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. സിനിമയെക്കുറിച്ചുള്ള കഥ മോഹന്‍ലാല്‍ ഉള്‍പ്പെടെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാവര്‍ക്കും കൃത്യമായി അറിയാമായിരുന്നെന്നും തെറ്റു പറ്റിയാല്‍ തിരുത്തണം എന്നത് മുന്‍ നിര്‍ത്തിയാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതെന്നും റീ എഡിറ്റ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു.

ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങിയല്ല സിനിമ റീ എഡിറ്റ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. അതിനിടയില്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്. നായകന്‍ മോഹന്‍ലാലിനെയും സംവിധായകന്‍ പൃഥ്വിരാജിനെയും എതിര്‍കക്ഷികളാക്കി ബിജെപി തൃശൂര്‍ ജില്ലാക്കമ്മറ്റിയംഗംമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എംപുരാന്‍ സിനിമ മതവിദ്വേഷണത്തിന് വഴിമരുന്നിടുന്നെന്നും രാജ്യവിരുദ്ധത പ്രകടിപ്പിക്കുന്നെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

Ads by Google
Tuesday 01 Apr 2025 01.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW