Wednesday, March 11, 2026 Last Updated 58 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 12.34 PM

എംപുരാന്‍ വിവാദം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം ; നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷന്‍ തള്ളി

uploads/news/2025/04/773353/AA-rahim.jpg

തിരുവനന്തപുരം: എംപുരാന്‍ വിവാദത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അദ്ധ്യക്ഷന്‍ തള്ളി. കേരളത്തിലെ സിപിഎം എംപിമാരാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപിയാണ് രാജ്യസഭാ അദ്ധ്യക്ഷന് നോട്ടീസ് നല്‍കിയത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ സംഘപരിവാര്‍ കടന്നുകയറ്റം നടത്തുകയാണെന്നായിരുന്നു റഹീമിന്റെ വാദം. സിനിമയുടെ അണിയറക്കാര്‍ക്കെതിരേ നിരന്തരം നടക്കുന്ന സൈബര്‍ ആക്രമണം അടക്കം ഉള്‍പ്പെടുത്തി ചര്‍ച്ച വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ റഹീമിന്റെ ആവശ്യം അധ്യക്ഷന്‍ തള്ളി. മലയാള സിനിമയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നും അവര്‍ക്ക് മാപ്പു പറയേണ്ട സാഹചര്യമാണ് ഉള്ളതെന്നും റഹീം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം സിനിമയുടെ റീ എഡിറ്റിംഗിനെ ന്യായീകരിച്ച് ഇന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നിരുന്നു. റീ എഡിറ്റിംഗ് ചെയ്യാനുള്ള തീരുമാനം അണിയറക്കാര്‍ ഒന്നിച്ചെടുത്ത തീരുമാനം ആയിരുന്നെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമയിലെ സകലര്‍ക്കും അതിന്റെ കഥയെക്കുറിച്ച് ധാരണ ഉണ്ടായിരുന്നെന്നും പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യം ഇല്ലായിരുന്നെന്നും ആന്റണി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW