Friday, March 13, 2026 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 11.11 AM

ബിജെപി രാജ്യസഭയില്‍ സെഞ്ച്വറിയടിച്ചു ; 2022 ന് ശേഷം ഈ നേട്ടമുണ്ടാക്കുന്നത് ഇതാദ്യം

uploads/news/2025/08/794237/BJP-flag.gif

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം. രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം നൂറു കടന്നു. ആകെ 240 അംഗങ്ങളുള്ള രാജ്യസഭയില്‍ ബിജെപിയ്ക്ക് മാത്രം 102 അംഗങ്ങളായി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത് ഈ മാസം ഒമ്പതിനാണ്. പുതിയതായി സത്യപ്രതിജ്ഞ ചെയ്തവര്‍ കുടി ഉള്‍പ്പെട്ടതോടെയാണ് ബിജെപിയുടെ നേട്ടം.

2022 ന് ശേഷം ആദ്യമായിട്ടാണ് ബിജെപി അംഗങ്ങളുടെ എണ്ണം രാജ്യസഭയില്‍ സെഞ്ച്വറിയടിക്കുന്നത് ഇതാദ്യമാണ്. 2022 ല്‍ 13 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അംഗങ്ങളുടെ എണ്ണം 101 ആയെങ്കിലും പിന്നീട് 99 ആയി കുറഞ്ഞു. ഇത്തവണ കേരളത്തില്‍ നിന്നുള്ള സി സദാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് അംഗങ്ങളുടെ എണ്ണം 100 കടന്നത്.

രാജ്യത്ത രാജ്യസഭാംഗങ്ങളുടെ എണ്ണം ആദ്യമായി നൂറുകടന്നത് കോണ്‍ഗ്രസിനായിരുന്നു. 1988-90 കാലയളവിലാണ് ഈ നേട്ടം കോണ്‍ഗ്രസ് ഉണ്ടാക്കിയത്. പിന്നാലെയാണ് ബിജെപിയും നൂറു കടക്കുക എന്ന നേട്ടമുണ്ടാക്കിയത്. നിലവില്‍ അഞ്ച് സീറ്റുകള്‍ ഒഴിവുള്ളപ്പോള്‍ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 134 പേരുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഇത് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW