Wednesday, March 11, 2026 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 11.39 AM

പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ടുമണി വരെ നിര്‍ത്തിവെച്ചു ; പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിക്ഷേധം

uploads/news/2025/08/795597/election-commission.jpg

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ടുചോര്‍ച്ച ആരോപണത്തില്‍ പ്രതിഷേധമാര്‍ച്ചുമായി ഇന്‍ഡ്യസഖ്യം എംപിമാര്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധിക്കുകയാണ്. ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തിരപ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇതോടെ നടുത്തളങ്ങളില്‍ എത്തി പ്രതിപക്ഷം പ്രതിഷേധിക്കുകയും പാര്‍ലമെന്റിലെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

ലോക്‌സഭയില്‍ ചോദ്യോത്തര വേളയ്ക്കിടയിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. രാജ്യസഭയില്‍ ശൂന്യവേളയിലും വിഷയം ഉയര്‍ത്തി പ്രതിപക്ഷ എംപിമാര്‍ ബഹളം വെയ്ക്കുകയും ചെയ്തു. വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തില്‍ രാഹുലിന് പിന്നില്‍ ശക്തമായി നില്‍ക്കുകയാണ് പ്രതിപക്ഷ എംപിമാര്‍. അടിയന്തരപ്രാധാന്യമുള്ള ചര്‍ച്ചകര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലൂം പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയ്ക്ക് പുറത്തും ഒറ്റക്കെട്ടായി വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

പ്രതിപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്റില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നുണ്ട്. 300 ലധികം എംപിമാര്‍ നടത്തുന്ന മാര്‍ച്ചില്‍ തലസ്ഥാനത്ത് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം രാഹുലിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി രംഗത്ത് വന്നിരുന്നു. രാഹുല്‍ മാപ്പു പറയണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. അതേസമയം ബീഹാര്‍ വോട്ടര്‍പട്ടികയിലും വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന ആക്ഷേപവും പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW