Sunday, March 15, 2026 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 09.57 AM

76 കാരിയെ അതിക്രൂരമായി ആക്രമിച്ച് അയല്‍വാസിയുടെ പിറ്റ്ബുള്ളുകള്‍: മുഖത്തിന്റെ പാതി കടിച്ചുകീറി

pitbull, attack, old, woman, texas

ടെക്‌സാസില്‍ 76 വയസ്സുള്ള ഒരു സ്ത്രീയെ അതിക്രൂരമായി ആക്രമിച്ച് അയല്‍വാസിയുടെ രണ്ട് പിറ്റ്ബുള്‍ നായ്ക്കള്‍. നായ്ക്കളെ വളര്‍ത്തുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയാകാത്ത വിധത്തില്‍ അവയെ സംരക്ഷിക്കണമെന്ന് വീണ്ടും വീണ്ടും ഊന്നി പറയുന്നതാണ് ഈ സംഭവം. സ്വന്തം വീടിന്റെ മുറ്റത്ത് വെച്ചാണ് അയല്‍വാസിയുടെ നായ യോവോണ്‍ റാന്‍ഡില്‍ എന്ന 76 കാരിയെ ആക്രമിച്ചതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ഇവരുടെ മുഖത്തിന്റെ ഒരു ഭാഗം നായ കടിച്ചു മുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സിസിടിവി ക്യാമറയില്‍ യോവോണ്‍ റാന്‍ഡില്‍ തന്റെ വീട്ടുമുറ്റത്ത് കൂടി നടക്കുമ്പോള്‍ എതിര്‍വശത്തുള്ള ഒരു വീട്ടില്‍ നിന്ന് രണ്ട് നായ്ക്കള്‍ അവരുടെ നേരെ ഓടിയെത്തി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. നായ്ക്കള്‍ തന്റെ നേരെ ഓടി വരുന്നത് കണ്ട് യോവോണ്‍ റാന്‍ഡില്‍ ഓടി മാറാന്‍ ശ്രമം നടത്തിയെങ്കിലും അതിനും മുമ്പ് തന്നെ നായ്ക്കള്‍ അവരെ കീഴ്‌പ്പെടുത്തിയിരുന്നു. സ്വയം പ്രതിരോധിക്കാനായി എന്തെങ്കിലും കൈയ്യിലെടുക്കുന്നതിന് മുമ്പ് തന്നെ നായ്ക്കള്‍ യോവോണ്‍ റാന്‍ഡിലിനെ ഗുരുതരമായി ആക്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആ നിമിഷത്തെക്കുറിച്ച് ഇപ്പോള്‍ തനിക്ക് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് യോവോണ്‍ റാന്‍ഡില്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇവരുടെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റിരിക്കുന്നത്. യോവോണ്‍ നിലവിളിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഇവരുടെ മകനും മറ്റൊരു അയല്‍വാസിയായ നായ്ക്കളുടെ ഉടമയും എത്തിയാണ് പിന്നീട് ഇവിടെ രക്ഷിച്ചത്. നായ്ക്കള്‍ കൂട്ടില്‍ നിന്നും പുറത്ത് പോയത് താന്‍ അറിഞ്ഞില്ലെന്നാണ് ഉടമയുടെ വാദം. എന്തുതന്നെയായാലും സ്വന്തം നായ്ക്കളെ നിയന്ത്രിക്കാന്‍ അറിയാത്തവര്‍ അവയെ വളര്‍ത്താന്‍ നില്‍ക്കരുതെന്ന് യോവോണ്‍ റാന്‍ഡില്‍ പിന്നീട് പറഞ്ഞത്.

Ads by Google
Tuesday 01 Apr 2025 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW