-->
നാം പലപ്പോഴും പറയാറുണ്ട് ഒരൊറ്റ നിമിഷം മതി നമ്മുടെ ജീവിതം മാറിമറിയാന്‍ എന്ന്്. കാരണം എപ്പോഴാണ് ഭാഗ്യം തേടിയത്തുന്നതെന്ന് പറയാന്‍ കഴിയില്ല. ഏതായാലും പെന്‍സില്‍വാനിയ സ്വദേശിനിയായ ഹെയ്ദി മാര്‍കോവ് കടന്ന് പോയത് അത്തരം ഒരു സാചര്യത്തിലൂടെയായിരുന്നു. ഈ വര്‍ഷം ആദ്യം ചിത്രങ്ങള്‍ വില്പന നടത്തിയിരുന്ന ഒരു വഴിയോര കടയില്‍ നിന്നും ഹെയ്ദി വെറും 12 ഡോളറിന് ഒരു ചിത്രം വാങ്ങി. പിന്നീട് നടത്തിയ പരിശോധനയിലാണ് ആ ചിത്രത്തിന് ഏറ്റവും കുറഞ്ഞത് 8.5 കോടി രൂപ ലഭിക്കുമെന്ന് മനസിലായത്.
ആ ചിത്രം ചാര്‍ക്കോള്‍ കൊണ്ട് വരച്ചതായിരുന്നു. അതും 18 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ചിത്രകാരനായ പിയേര്‍ ഓഗുസ്റ്റ് റെനോവാര്‍ വരച്ച ഒരു പോര്‍ട്രേറ്റ്. ഈ വര്‍ഷം ആദ്യം ഒരു ആര്‍ട്ട് കലക്ടറിന്റെ ശേഖരത്തില്‍ നിന്നാണ് ഈ പെയിന്റിംഗ് ഹെയ്ദി കണ്ടെത്തിയത്. അവിടെ ചെറിയൊരു ലേലം നടക്കുകയായിരുന്നു. 1000, 2000, 3000 ഡോളറുകള്‍ക്ക് ചില പെയിന്റിംങ്ങുകള്‍ വിറ്റ് പോയി. പക്ഷേ, ആ ഒരു പെയിന്റിംഗ് മാത്രം അവരെ ഏറെ ആകര്‍ഷിച്ചു. ഒടുവില്‍ 12 ഡോളറിന് ഹെയ്ദി ആ പെയിന്റിംഗ് സ്വന്തമാക്കി. വീട്ടിലെത്തിയപ്പോഴും ആ പെയിന്റിംഗില്‍ എന്തോ അസാധാരണമായ ഒന്ന് ഹെയ്ദിക്ക് അനുഭവപ്പെട്ടു.
ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെയ്ദി പെയിന്റിംങ്ങിന്റെ പുറകിലായി ഒരു ഒപ്പ് കണ്ടെത്തി. ആ ഒപ്പ് ഫ്രഞ്ച് ചിത്രകാരനായ പിയേര്‍ ഓഗുസ്റ്റ് റെനോവറിന്റെ ഭാര്യ അലിയന്‍ ചാരിഗോട്ടിന്റെ പെയിന്റിംങ്ങാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വെളിച്ചത്തിനും നിഴലിനും ഏറെ പ്രാധാന്യം നല്‍കിയ കാലത്ത് വരച്ചിരുന്ന ചിത്രമെന്നാണ് ഹെയ്ദി ചിത്രത്തെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് 43 വര്‍ഷം ഈ രംഗത്ത് അനുഭവപരിചയമുള്ള ഒരു ആര്‍ട്ട് അപ്രൈസറെ ചിത്രം കാണിച്ചപ്പോളാണ് അതിന്റെ യഥാര്‍ത്ഥ മൂല്യം ഹെയ്ദി തിരിച്ചറിയുന്നത്. പിന്നീട് ചിത്രം ഒരു സംഘം ആര്‍ട്ട് ചരിത്രകാരന്മാരും വിദഗ്ദരും പരിശോധിക്കുകയും ചിത്രത്തിന്റെ ആധികാരികത ഉറപ്പിക്കുകയും ചെയ്തു. ലേലത്തില്‍ വയ്ക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 8.5 കോടി രൂപയെങ്കിലും ചിത്രത്തിന് ലഭിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.