Friday, March 20, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 31 Mar 2025 01.54 PM

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്ഥാനക്കയറ്റം: ജിഎസ്ടി സ്‌റ്റേറ്റ് ടാകസ് ഓഫീസറെ സര്‍വ്വീസില്‍ നിന്ന് നീക്കി

fake, degree, certificate, government, expel, anil, shankar

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്ഥാനക്കയറ്റം നേടിയ ജിഎസ്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ അനില്‍ ശങ്കറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. എംജി സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയും പാസ്സാവാത്ത വകുപ്പ് തല പരീക്ഷ പാസ്സായതായി സര്‍വീസ് ബുക്കില്‍ എഴുതിച്ചേര്‍ത്തുമാണ് പല തവണ അനില്‍ ശങ്കര്‍ പ്രൊമോഷന്‍ നേടിയത്. ക്ലര്‍ക്കായി ആശ്രിത നിയമനത്തിലൂടെ ജോലിയില്‍ പ്രവേശിച്ച അനില്‍ ശങ്കര്‍ തട്ടിപ്പിലൂടെ പ്രൊമോഷന്‍ നേടിയാണ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ വരെയായത്.

രേഖകള്‍ സഹിതം വാര്‍ത്തകള്‍ വന്നതോടെ അന്വേഷണം നടത്തി അനില്‍ ശങ്കര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ അനില്‍ ശങ്കര്‍ ഭരണാനുകൂല സംഘടനയിലായതിനാല്‍ നടപടി എടുത്തില്ല. വ്യാജസര്‍ട്ടിഫിക്കറ്റിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സസ്‌പെന്റ് പോലും ചെയ്യാതെ സംരക്ഷിക്കുകയായിരുന്നു. വരുന്ന മെയ് മാസം വിരമിക്കാനിരിക്കെയാണ് അനില്‍ ശങ്കറിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW