Friday, March 20, 2026 Last Updated 32 Min 11 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 19 Mar 2026 11.38 PM

കോൺഗ്രസ് രണ്ടാം പട്ടിക: കണ്ണൂരില്‍ മോഹനന്‍, എല്‍ദോസിനു സീറ്റില്ല, കൊച്ചിയിൽ ഷിയാസ്

uploads/news/2026/03/831169/k5.jpg

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും അനിശ്‌ചിതത്വത്തിനും ഒടുവില്‍ കോണ്‍ഗ്രസ്‌ രണ്ടാം സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. സീറ്റിനായി കടുംപിടിത്തം നടത്തിയ കെ. സുധാകരന്‍ എം.പിക്കു സീറ്റില്ല. അദ്ദേഹം ആവശ്യപ്പെട്ട കണ്ണൂര്‍ സീറ്റില്‍ ടി.ഒ. മോഹനനും യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശ്‌ ലക്ഷ്യംവച്ച കോന്നിയില്‍ പ്രഫ. സതീഷ്‌ കൊച്ചുപറമ്പിലും മത്സരിക്കും. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അബിന്‍ വര്‍ക്കിയാണ്‌ ആറന്മുളയില്‍ സ്‌ഥാനാര്‍ഥി. നേമത്ത്‌ കെ.എസ്‌. ശബരീനാഥനും തൃക്കരിപ്പൂരില്‍ സന്ദീപ്‌ വാര്യരും അങ്കത്തിനിറങ്ങും. പെരുമ്പാവൂരില്‍ സിറ്റിങ്‌ എം.എല്‍.എ. എല്‍ദോസ്‌ കുന്നപ്പിള്ളിക്കു സീറ്റ്‌ നിഷേധിച്ചു. പകരം മനോജ്‌ മൂത്തേടന്‍ മത്സരിക്കും.
കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിപ്പട്ടിക

1.ഉദുമ-കെ. നീലകണ്‌ഠന്‍
2.തൃക്കരിപ്പൂര്‍-സന്ദീപ്‌ വാര്യര്‍
3. കല്യാശേരി-രാജീവന്‍ കാപ്പേച്ചരി
4. കണ്ണൂര്‍-ടി.ഒ. മോഹനന്‍
5. മട്ടന്നൂര്‍-ചന്ദ്രന്‍ തില്ലങ്കേരി
6. പട്ടാമ്പി-ടി.പി. ഷാജി
7. ഷൊര്‍ണൂര്‍-പി. ഹരിഗോവിന്ദന്‍
8. കുന്നംകുളം-അജയ്‌ മോഹന്‍
9. വടക്കാഞ്ചേരി-വൈശാഖ്‌ നാരായണസ്വാമി
10. പെരുമ്പാവൂര്‍- മനോജ്‌ മൂത്തേടന്‍
11. വൈപ്പിന്‍- ടോണി ചെമ്മണി
12. കൊച്ചി- മുഹമ്മദ്‌ ഷിയാസ്‌
13. തൃപ്പൂണിത്തുറ- ദീപക്‌ ജോയി
14. ദേവികുളം-എഫ്‌. രാജ
15. ഉടുമ്പന്‍ചോല- സേനാപതി വേണു
16. ഇടുക്കി- റോയ്‌ കെ. പൗലോസ്‌
17. പീരുമേട്‌- സിറിയക്‌ തോമസ്‌
18. ഏറ്റുമാനൂര്‍-നാട്ടകം സുരേഷ്‌
19. കാഞ്ഞിരപ്പള്ളി- പ്രഫ. റോണി കെ. ബേബി
20. പൂഞ്ഞാര്‍- എം.ജെ. സെബാസ്‌റ്റ്യന്‍
21. ആലപ്പുഴ- എ.ഡി. തോമസ്‌
22. കായംകുളം - എം.ലിജു
23. ചെങ്ങന്നൂര്‍ - എബി കുര്യാക്കോസ്‌
24. റാന്നി - പഴംകുളം മധു
25. ആറന്മുള - അബിന്‍ വര്‍ക്കി
26. കോന്നി- പ്രഫ. സതീഷ്‌ കൊച്ചുപറമ്പില്‍
27. അടൂര്‍ (എസ്‌.സി)- അഡ്വ.ശാന്തകുമാര്‍
28. ചടയമംഗലം- എം.എം. നസീര്‍
29. വര്‍ക്കല - വര്‍ക്കല കഹാര്‍
30. നെടുമങ്ങാട്‌ - മീനാങ്കല്‍ കുമാര്‍
31. വാമനപുരം - സുധീര്‍ഷാ പാലോട്‌
32. കഴക്കൂട്ടം - ശരത്‌ചന്ദ്ര പ്രസാദ്‌
33. നേമം- കെ.എസ്‌ ശബരീനാഥന്‍
34. അരുവിക്കര - വി.എസ്‌. ശിവകുമാര്‍
35. പാറശാല - നെയ്യാറ്റിന്‍കര സനല്‍
36. കാട്ടാക്കട - എം.ആര്‍. ബൈജു
37. എന്‍. ശക്‌തന്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW