Friday, March 20, 2026 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 20 Mar 2026 09.58 AM

തിരുവനന്തപുരം സെന്‍ട്രല്‍ കുഴപ്പിക്കുന്നു; സ്ഥാനാര്‍ത്ഥിയെ കിട്ടാതെ സിപിഎമ്മും ബിജെപിയും ; സുരേന്ദ്രന്‍പിള്ള ആര്‍ക്കൊപ്പം മത്സരിക്കും?

uploads/news/2026/03/831214/surendra-pillai.jpg

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണം മുറുകി നില്‍ക്കേണ്ട ഘട്ടത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരിക്കാനാകാതെ സംസ്ഥാനത്തെ മുന്നണികള്‍. മറ്റിടങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികള്‍ ഏകദേശം ധാരണയായി അതില്‍ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും തുടരുമ്പോഴും മൂന്ന് മുന്നണികള്‍ക്കും കീറാമുട്ടിയായി നില്‍ക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലമാണെന്നതാണ് അപൂര്‍വ്വത.

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മൂന്ന് മുന്നണിക്കും സ്ഥാനാര്‍ത്ഥികള്‍ ആയിട്ടില്ല. നഗരമണ്ഡലമായതിനാല്‍ പ്രധാനമായും സ്ഥാനാര്‍ത്ഥിയെ തേടുന്നത് ബിജെപിയും സിപിഐഎമ്മുമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിയുമായി ബന്ധപ്പെട്ട് നടന്‍ കെ. കൃഷ്ണകുമാറിന്റെ പേരിനാണ് മുന്‍തൂക്കം. എന്നിരുന്നാലും അദ്ദേഹത്തിനൊപ്പം തന്നെ അനേകം പ്രാദേശിക നേതാക്കളുടെ പേരുകളുമായി ബന്ധപ്പെടുത്തിയും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.

ഇതുവരെ കൃത്യമായി ഒരു സ്ഥാനാര്‍ത്ഥിയില്‍ എത്തിച്ചേരാത്ത ഇടതുപക്ഷം ആന്റണി രാജുവിനായി ഒഴിച്ചിട്ട സീറ്റായിരുന്നു. എന്നാല്‍ കേസ് പ്രശ്‌ന മായി മാറിയതോടെ ആന്റണി രാജുവിന് മത്സരിക്കാനാകില്ലെന്ന് ഉറപ്പായതോടെ ജനാധിപത്യ കേരളാകോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി കള്‍ക്ക് സീറ്റ് നല്‍കുമോ അതോ സ്വതന്ത്രന് പിന്തുണ നല്‍കുമോ എന്നും അറിയേണ്ടതുണ്ട്. കെ.സി. ജോസഫിനെ ഇവിടെ മത്സരിപ്പിക്കാനും ഇടതുപക്ഷം ആലോചിക്കുന്നുണ്ട്. പൊതുസ്വാതന്ത്രനെ തീരുമാനിക്കാന്‍ സിപിഎം ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.

ബിജെപിയും ഈ സീറ്റ് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. നേരത്തെ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ബിജെപിയ്ക്ക് നീക്കമുണ്ടായിരുന്നു. ഹിന്ദുവോട്ടുകള്‍ ഇവിടെ ഏകീകരിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ കുമ്മനത്തിന് പിന്നീട് ആറന്മുളയിലാണ് സീറ്റ് നല്‍കിയത്. ഒരു മുന്‍മന്ത്രി പാര്‍ട്ടിയിലേക്ക് വന്നേക്കാമെന്ന് നേരത്തേ സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് മൂന്‍മന്ത്രി സുരേന്ദ്രന്‍പിള്ളയാണോ എന്നാണ് ആകാംഷ. നേരത്തേ ആര്‍.ജെ.ഡി. വിട്ട മന്ത്രി വി. സുരേന്ദ്രന്‍ പിള്ളയെ ഇടതുപക്ഷം സ്വതന്ത്രനായി മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇടതുപക്ഷം പരിഗണിക്കാതിരുന്നാല്‍ ബിജെപി സുരേന്ദ്രന്‍പിള്ളയെ മത്സരിപ്പിച്ചേക്കും.

യുഡിഎഫിനായി സിഎംപിയുടെ സിപി ജോണ്‍ ആണ് തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കുന്നത്. ഇക്കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്. വിഎസ് ശിവകുമാറിന്റെയും പ്രാദേശിക നേതാക്കളുടെയും എതിര്‍പ്പ് തള്ളികൊണ്ടാണ് സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് നല്‍കുന്നത്. ഈ സീറ്റ് ഘടകക്ഷിക്ക് നല്‍കുന്നതിനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. തിരുവനന്തപുരം കോണ്‍ഗ്രസിന്റെ സീറ്റ് എന്ന രീതിയില്‍ ചുവരെഴുത്ത് അടക്കം ഒരു വിഭാഗം ആരംഭിച്ചിരുന്നു. ഇതോടൊപ്പം വിഎസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ യോഗവും ചേര്‍ന്നിരുന്നു. ത

സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ജില്ലാ നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഈ ആവശ്യം തള്ളികൊണ്ടാണിപ്പോള്‍ സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ചത്. വിഎസ് ശിവകുമാറിന് പകരം അരുവിക്കര നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW