Friday, March 20, 2026 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 31 Mar 2025 10.33 AM

മ്യാന്‍മാര്‍, ബാങ്കോക്ക് ഭൂചലനം: മരണം 1700 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്

myanmar, earthquake, dead, toll, rise

മ്യാന്‍മര്‍ ,ബാങ്കോക്ക് ഭൂചലനത്തില്‍ മരണം 1700 ആയി. മൂവായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റതായി വിവരം. ദുരന്തമേഖലയില്‍ മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാദൗത്യത്തിനിടെ തുടര്‍ചലനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പ്രഭവകേന്ദ്രത്തിനടുത്തുള്ള മാന്റലെ നഗരത്തിലാണ് 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മെഡിക്കല്‍ വസ്തുക്കളെത്തിച്ചു. ലോകരാജ്യങ്ങളുടെ സഹായവും മ്യാന്‍മറിലേക്ക് എത്തുന്നുണ്ട്. അതിനിടെ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് നല്‍കിയ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW