Friday, March 20, 2026 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 31 Mar 2025 08.46 AM

ആശമാരുടെ സമരം ഇന്ന് അമ്പതാം ദിവസത്തിലേക്ക്: സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും

asha, workers, strike, update

തിരുവനന്തപുരം: ആശ സമരത്തിന് ഇന്ന് അമ്പതാം നാള്‍. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സര്‍ക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാര്‍ ഇന്ന് പ്രതിഷേധിക്കുക. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധത്തില്‍ പങ്കാളികളാകും. മാറ് മറക്കല്‍ സമരവും മുലക്കരത്തിനെതിരെയുള്ള നങ്ങേലിയുടെ പോരാട്ടവുമെല്ലാം അവകാശപോരാട്ടത്തിന്റെ പ്രതീകമായി കൊണ്ടുനടക്കുന്ന ആശയ സംഹിതയുടെ വക്താക്കള്‍ നാടുഭരിക്കുന്ന കാലത്താണ് ജോലിക്ക് കൂലി തുച്ഛമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിന് മുന്നിലൊരു സമരം നടക്കുന്നത്.

നാട് തളര്‍ന്നു നിന്നപ്പോളെല്ലാം നീണ്ടുവന്ന കൈകളെ അമ്പത് ദിവസം പിന്നിട്ടും അധികാരികള്‍ പക്ഷെ അവഗണിച്ചും അക്ഷേപിച്ചും തട്ടിമാറ്റുകയാണ്. അവരുടെ മുഖത്തേക്ക് മുടി മുറിച്ചെറിഞ്ഞ് ആശമാര്‍ പ്രതിഷേധിക്കാനൊരുങ്ങുന്നത് സഹനസമരം പലവഴി പിന്നിട്ടുകഴിഞ്ഞു. മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് എത്തിയത് അത്രക്ക് മടുത്താണ്. രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം മുന്നോട്ട് പോകുന്നത്. ഉപരോധമിരുന്നും നിരാഹാരമനുഷ്ടിച്ചും ആവശ്യങ്ങള്‍ അധികാരികളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടും മനസ്സലിയാത്തവര്‍ക്ക് മുന്നിലേക്കാണ് ആശാ സമരത്തിന്റെ അടുത്തഘട്ടം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW