Monday, March 16, 2026 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 31 Mar 2025 08.14 AM

സാരിയില്‍ സുന്ദരിയായി ഖുഷ്ബുവിന്റെ മകള്‍ അവന്ദിക സുന്ദര്‍; ചിത്രങ്ങള്‍

avantika-sundar
photo-www.instagram.com/avantikasundar/

ഒരുകാലത്ത് തമിഴകം നെഞ്ചിലേറ്റിയ ഒരു നടിയുടെ മകളാണ് ഈ ചിത്രത്തിലുള്ളത്. ആരാണ് ഈ താരപുത്രി എന്നറിയാമോ? ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ തിളങ്ങും താരമായി മാറിയ നടി ഖുശ്ബുവിന്റെ മകൾ അവന്ദിക സുന്ദർ ആണ് ചിത്രത്തിലുള്ളത്. അമ്മയെ പോലെ തന്നെ മകളും സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ കുുറിക്കുന്നത്.

ഖുശ്ബുവിനോളം തമിഴകത്തിന്റെ ഇഷ്ടം കവർന്ന ഒരു നടിയുണ്ടാകുമോ എന്ന് സംശയമാണ്. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം തന്നെ പണികഴിപ്പിച്ചിട്ടുണ്ട്. നടനും സംവിധായകനുമായി സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.

അമ്മ ഖുശ്ബുവിന്റെ വഴിയെ അഭിനയത്തിലേക്ക് എത്താനാണ് അവന്ദികയ്ക്കും താൽപ്പര്യം. ലണ്ടനിലെ ആക്റ്റിംഗ് സ്കൂളിൽ നിന്നും അവന്തിക ആക്റ്റിംഗ് കോഴ്സ് പൂർത്തിയാക്കിയിരുന്നു.

Ads by Google
Monday 31 Mar 2025 08.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW