-->
തിരുവനന്തപുരം; ഐ ബി ഉദ്യോഗസ്ഥ മേഘ ട്രെയിന് മുന്നില്‍ ചാടി സംഭവത്തില്‍ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവില്‍. സുകാന്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓപ് ആണ്. മരണത്തിന് തൊട്ടുമുമ്പ് സുകാന്തുമായി മേഘ 8 സെക്കന്‍ഡ് സംസാരിച്ചെന്നും കണ്ടെത്തി. മലപ്പുറത്തെ വീട്ടില്‍ ഉള്‍പ്പടെ പോലീസ് പരിശോധനയ്ക്ക് പോയിരുന്നെങ്കിലും കണ്ടെത്താനായി സാധിച്ചില്ല.
സുകാന്ത് ഒളിവില്‍ പോയെന്ന് പേട്ട പോലീസിന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മരണ ദിവസം സുകാന്തും മേഘയും തമ്മില്‍ നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. മേഘയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പിതാവ് പോലീസിന് കൈമാറിയിരുന്നു.
മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിച്ചിരുന്നു. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. സുകാന്ത് പലവട്ടം തിരുവനന്തപുരത്ത് വന്നു. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. ഭീഷണിയും ചൂഷണവുമാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പിതാവ് മധുസൂദരന്‍ പറഞ്ഞു.