Thursday, March 12, 2026 Last Updated 19 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 30 Mar 2025 09.30 AM

ഭൂകമ്പത്തിനിടെ യുവതിക്ക് പാര്‍ക്കില്‍ സുഖപ്രസവം: വീഡിയോ വൈറല്‍

woman, birth, baby, bangkok, park, earthquake

കഴിഞ്ഞ ദിവസമാണ് മ്യാന്മാറിനെയും തായ്‌ലന്‍ഡിനെയും നടുക്കി റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇത് ഈ രാജ്യങ്ങളിലുടനീളം ഉണ്ടാക്കിയ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്ത് വരുന്നേയുള്ളൂ. 1000 ന് മുകളില്‍ ആളുകള്‍ മരിച്ചതായി ഇതിനകം റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മരണ സംഖ്യ ഇനിയും കൂടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഒരു ആശ്വാസവാര്‍ത്തയുണ്ട്. ഭൂമി കുലുക്കത്തെ തുടര്‍ന്ന് ആശുപത്രിയ്ക്ക് പുറത്തെക്കെത്തിച്ച ഒരു ഗര്‍ഭിണി, സമീപത്തെ പാര്‍ക്കില്‍ വച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി അമ്പരചുമ്പികളായ കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. അപകട സാധ്യത മുന്നില്‍ കണ്ട് ബാങ്കോക്കിലെ ബിഎന്‍എച്ച് ആശുപത്രിയില്‍ നിന്നും കിംഗ് ചുലലോങ്കോണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും രോഗികളെ തൊട്ടടുത്ത പാര്‍ക്കിലേക്കാണ് മാറ്റിയത്. ചില രോഗികളെ സ്‌ട്രെക്ചറിലും മറ്റു ചില രോഗികളെ വീല്‍ച്ചെയറിലുമാണ് പുറത്തെക്കെത്തിച്ചത്. ഇങ്ങനെ ഒഴിപ്പിക്കപ്പെട്ടവരില്‍ ഒരു പൂര്‍ണ്ണഗര്‍ഭിണിയും ഉണ്ടായിരുന്നു.

ഇവരെ സമീപത്തെ പാര്‍ക്കിലാണ് ആശുപത്രി ജീവനക്കാരെത്തിച്ചത്. ആശുപത്രിയുടെ സ്ട്രക്ടറില്‍ കിടക്കുന്ന യുവതിയുടെ ചുറ്റും ആശുപത്രി വേഷത്തില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും കൂടിയിരിക്കുന്നത്. കാണാം. അല്പ നേരത്തിന് ശേഷം ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. ഈ സംഭവത്തിന്റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങോട് പറഞ്ഞു. ലോകത്തെ തന്നെ അമ്പരപ്പിച്ച ദുരന്തത്തിനിടെ ഒരു കുട്ടി ജനിച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങളിലും വൈറലായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW