Wednesday, March 25, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 30 Mar 2025 08.33 AM

ഓപ്പറേഷന്‍ ബ്രഹ്‌മ; ആവശ്യവസ്തുക്കളുമായി ഇന്ത്യയില്‍ നിന്ന് 2 വിമാനങ്ങള്‍ കൂടി മ്യാന്‍മറില്‍ എത്തി

operation brahma, myanmar

ഭൂചലനത്തില്‍ വിറങ്ങലിച്ച മ്യാന്‍മറിന് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ആവശ്യവസ്തുക്കളുമായി ഇന്ത്യയില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ കൂടി മ്യാന്‍മറില്‍ എത്തി. 60 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി സി 17 എന്ന വിമാനമാണ് മ്യാന്‍മറിലേക്ക് പോയത്. 118 അംഗ മെഡിക്കല്‍ സംഘവും ദുരന്തമേഖലയില്‍ എത്തി.

മ്യാന്‍മര്‍ ,ബാങ്കോക്ക് ഭൂചലനത്തില്‍ മരണം 1644 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. തകര്‍ന്നടിഞ്ഞ പല സ്ഥലത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെയും എത്തിച്ചേരാനായിട്ടില്ല.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാന്‍മര്‍ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചു. മ്യാന്‍മറില്‍ മാത്രം 144 പേര്‍ മരിച്ചെന്ന് സൈന്യം അറിയിച്ചു. മ്യാന്‍മറിലെ രണ്ടാമത്തെനഗരമായ മാന്‍ഡലെ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പട്ടാളഭരണമുള്ള മ്യാന്‍മറില്‍ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പുര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മ്യാന്‍മറിന്റെ തലസ്ഥാനമായ നായ്പിഡോഉള്‍പ്പെടെ ആറു പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Ads by Google
Sunday 30 Mar 2025 08.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW