Wednesday, March 25, 2026 Last Updated 14 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 05.17 PM

കോച്ചിങ് സെന്ററില്‍ മാര്‍ക്ക് കുറഞ്ഞു, നീറ്റ് പരീക്ഷപ്പേടി; ചെന്നൈയില്‍ 21 കാരി ആത്മഹത്യ ചെയ്തു

death, neet exam

നീറ്റ് പരീക്ഷപ്പേടി ചെന്നൈയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശിയായ ദേവദര്‍ശിനിയാണ് മരിച്ചത്. വീട്ടില്‍ തുങ്ങി മരിക്കുകയായിരുന്നു. 3 തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ അസ്വസ്ഥയായിരുന്നു. 2021 ല്‍ 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയ ഏവദര്‍ശിനി, ഒരു ഡോക്ടറാകുക എന്ന തന്റെ സ്വപ്നത്തെ പിന്തുടരുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ അവള്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Ads by Google
Saturday 29 Mar 2025 05.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW