Wednesday, March 25, 2026 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 04.28 PM

രാജ്യമാകെ സൈന്യത്തെ വിന്യസിച്ച് ലെബനൻ; ഭീഷണിയുണ്ടായാൽ ലെബനനിലെ എല്ലായിടത്തും ആക്രമണം നടത്തുമെന്ന് ഇസ്രയേൽ

ബെയ്‌റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് നീക്കം.
lebanon

ലെബനനിലെ എല്ലാ പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചതായി പ്രസിഡന്‍റ് ജോസഫ് ഔൺ. ബെയ്‌റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് നീക്കം. ലെബനനെ യുദ്ത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. മേഖലയിൽ നവംബറിലെ വെടിനിർത്തലിന് ശേഷം വീണ്ടും അശാന്തി പടരുകയാണ്.

വെടിനിർത്തൽ കരാർ നടപ്പാക്കിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി പ്രഖ്യാപിച്ചു. ബെയ്റൂട്ട് ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം. ഭീഷണിയുണ്ടായാൽ ലെബനനിലെ എല്ലായിടത്തും ഇസ്രയേൽ ആക്രമണം നടത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

ലെബനനിൽ ഇന്നലെ 15 ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി എന്നാണ് റിപ്പോർട്ട്. ഇതിൽ ഡ്രോൺ സൂക്ഷിച്ചു വച്ചിട്ടുള്ള കേന്ദ്രവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനെ തുടർന്നാണ് വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നത്.

Ads by Google
Saturday 29 Mar 2025 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW