Thursday, March 12, 2026 Last Updated 16 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 02.35 PM

പെരുന്നാള്‍ വരവായി: ഐ സി സി ഈദ് ബസാര്‍ അംബാസിഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്തു

മാര്‍ച്ച് 29 ശനിയാഴ്ച വരെ ബസാര്‍ തുടരും. പ്രവേശനം സൗജന്യമാണ്. ഉത്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ മേധാവി ഡോ. വൈഭവ് എടണ്ടലെ വിശിഷ്ടാതിഥിയായിരുന്നു.
uploads/news/2025/03/772866/ap-3.jpg

ദോഹ: ഈദ് ആഘോഷങ്ങളുടെ ഭാഗമായിഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) സംഘടിപ്പിക്കുന്ന ഗ്രാന്റ് ഈദ് ബസാര്‍ & മെഹന്ദി നൈറ്റ്
ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്തു. ഐ സി സി അശോകഹാളില്‍ നടക്കുന്ന ഈദ് ബസാറില്‍ കരകൗശല വസ്തുക്കള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, അനുകരണ ആഭരണങ്ങള്‍, റെഡിമെയ്ഡ് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവയുടെ
60 ലധികം ഊര്‍ജ്ജസ്വലമായ സ്റ്റാളുകള്‍ കള്‍ക്കൊപ്പം ഇന്ത്യന്‍ ഭക്ഷണങ്ങളുടെ രുചി വൈവിധ്യങ്ങളുമായി ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.
ഈദ് ബസാറില്‍ ലൈവ് മൈലാഞ്ചി സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. മാര്‍ച്ച് 29 ശനിയാഴ്ച വരെ ബസാര്‍ തുടരും. പ്രവേശനം സൗജന്യമാണ്. ഉത്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ മേധാവി ഡോ. വൈഭവ് എടണ്ടലെവിശിഷ്ടാതിഥിയായിരുന്നു.ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ എല്ലാവര്‍ക്കും ഈദ് മുബാറക് ആശംസിക്കുകയും പരിപാടിയുടെ വിജയത്തിനായി സംഭാവന നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്‌സ്വാഗതവും
ഐസിസി ഐടി & സോഷ്യല്‍ മീഡിയ മേധാവി സന്ദീപ് ശ്രീരാമറെഡ്ഡി നന്ദിയും പറഞ്ഞു.ഐഎസ്സി പ്രസിഡന്റ് ശ്രീ. ഇ. പി. അബ്ദുറഹ്മാന്‍, ഐബിപിസി പ്രസിഡന്റ് ശ്രീ. താഹ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ശ്രീ. ദീപക് ഷെട്ടി പ്രതിനിധീകരിക്കുന്ന ഐസിബിഎഫ്, ഐസിസി, ഐസിബിഎഫ്, ഐബിപിസി, ഐഎസ്സി എന്നിവയുടെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Ads by Google
Saturday 29 Mar 2025 02.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW