Friday, March 20, 2026 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 11.08 AM

ഉത്തരക്കടലാസ് നഷ്ടമായത് യാത്രയ്ക്കിടെ എന്ന് അധ്യാപകന്‍: നടപടിയെടുക്കാനൊരുങ്ങി കേരള സര്‍വകലാശാല

answer, sheets, missing, case

ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ കേരള സര്‍വകലാശാല. രജിസ്ട്രാറുടെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും നടപടി. 2022-24 ബാച്ചിലെ 71 MBA വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്.ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നാണ് അധ്യാപകന്റെ മൊഴി. വീണ്ടും പരീക്ഷ നടത്തുമെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ബന്ധപ്പെടും.

പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വിശദീകരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW