-->
ദോഹ: ഓ ഐ സി സി ഇൻകാസ് ഖത്തർസെൻട്രൽകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലിവ് ഇന്റർ നാഷനൽ സ്കൂൾ ഗ്രൗണ്ടിൽ ഇഫ്താർ വിരുന്ന് നടത്തി.ആയിരത്തഞ്ഞൂറോളം പേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ
പ്രമുഖ പണ്ഡിതൻ മജീദ് ഹുദവി റമദാൻ സന്ദേശം നൽകി.
KPCC ജനറൽ സെക്രട്ടറി അഡ്വ: ബി ആർഎംഷെഫീർമുഖ്യാതിഥിയായിരുന്നു.സ്വന്തം വിശ്വാസങ്ങളിലുറച്ച് നിന്ന് അപരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാനും , സഹവർത്തിത്വം പുലർത്താനും മനുഷ്യർക്ക് കഴിയണം. എല്ലാവിശ്വാസങ്ങളും,
എല്ലാമതങ്ങളും എല്ലാ മനുഷ്യരും പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും സഹിഷ്ണതയോടും ജീവിക്കുന്ന കേരളം ഇന്ത്യക്ക് വലിയ മാതൃകയാണെന്ന് ബി ആർ എം ഷെഫീർ പറഞ്ഞു.
രാസ ലഹരിയിലകപ്പെട്ട നമ്മുടെ കുട്ടികളേയും യുവാക്കളേയും രക്ഷിക്കണം.തലമുറയുടെ നില നിൽപ്പിനേയും സമൂഹത്തിന്റെ വളർച്ചയയും നശിപ്പിക്കുന്ന രാസ ലഹരി ശൃംഖലകളെ തകർക്കാൻ സർക്കാർ ശക്തമായി ഇടപെടുന്നില്ല.
രാസ ലഹരി വരുന്ന വഴിയും വിതരണവും തടയൻ ഫലപ്രദമായ ഒരു നടപടിയും സർക്കാർചെയ്യുന്നില്ല. അതുകൊണ്ടു തന്നെ നമ്മുടെ വിദ്യാലയങ്ങളും ഹോസ്ററലുകളും ലഹരിവിൽപ്പനകേന്ദ്രങ്ങളായിമാറിയിരിക്കുന്നു.
തലമുറയെ ലാസ ലഹരിയിൽ മുക്കി കൊല്ലുവാനുള്ള ആസൂത്രിക നീക്കം ഇതിന്റെ പിന്നിലുണ്ടൊ എന്നുള്ള കാര്യവും സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തി വെളിച്ചത്ത് കൊണ്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബങ്ങളിലെ ശിഥിലമായ ബന്ധങ്ങൾ കുട്ടികളെ മാനസീകാരോഗ്യത്തെ ബാധിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ആശയ വിനിമയത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. എല്ലാകാര്യത്തിനും സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് മാറി.
എല്ലാത്തിനും മൊബൈൽ ഫോണിനെ ഉപയോഗിക്കുകയും,എല്ലാവരും ഒരുമൊബൈൽ ഫോണിലേക്കും അവനവനിലേക്ക് മാത്രം ഒതുങ്ങുകയും , ബന്ധങ്ങൾക്ക് സ്ഥാനമില്ലാതാകുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറുന്നു. ഈ ഗുരുതരാവസ്ഥയിലേക്കു് നമ്മുടെ യുവതലമുറ മാറുന്നത് വളരെ ഭീതിയോടെ നോക്കി കാണേണ്ട അവ്സ്ഥയാണ് നിലനിൽക്കുന്നത്.
സർക്കാരും സർക്കാർ സംവിധാനങ്ങളും, നിയമ സംവിധാനങ്ങളും ശക്തമായ ഇടപെടലുകളിലൂടെ ഇതിനൊരറുതിവരുത്തി നമ്മുടെ യുവതലമുറയെ രക്ഷിക്കണമെന്നും കെപി സി സി സെക്രട്ടറി ആവശ്യപ്പെട്ടു.
ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ വിവിധ തുറകളിൽ പ്രമുഖരായ എ ബിഎൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ കെ മേനോൻ, ഐ സി ബി ഫ് അഡ്വൈസറി ബോർഡ് ചെയര്മാന് കെ എസ് പ്രസാദ്, ഐ സി സി മുൻ പ്രസിഡന്റ് മിലൻ അരുൺ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, ഇർഫാൻ അൻസാരി, അനു ശർമ്മ, മാധ്യമ പ്രതിനിധികൾ ,ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡേഴ്‌സ് ആയ ആഷിക് അഹമ്മദ്, ചന്ദ്രശേഖർ അങ്ങാടി, കെ ബി ഫ് ഖത്തർ പ്രസിഡണ്ട് അജി കുര്യാക്കോസ്, എൻജിനീയേഴ്സ് ഫോറം പ്രസിഡണ്ട് ആഷിക്ക് അഹമ്മദ്, ഷെജി വെളിയകത്ത്, രജനി മൂർത്തി, മൻസൂർ മൊയ്‌ദീൻ, ദേവേന് ദേര്ത്തകർ, പ്രിയ ബേദി, ബാല കൃഷ്ണ മൂർത്തി, ദൊരൈസ്വാമി കുപ്പൻ, ശ്രീരാജ വിജയൻ എന്നിവർ പങ്കെടുത്തു.
ഓ ഐ സി സി ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ഉദ്ഘാടനം നിർവ്വഹിച്ച പൊതു സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജീസ്സ് ജോസഫ് അധ്യക്ഷത വഹിച്ചു.
ജോർജ് അഗസ്റ്റിൻ (ട്രഷറർ),യൂത്ത് വിംഗ് പ്രസിഡൻറ് നദീം മാനാർ,നിയാസ് ചെരുപ്പത്ത്,നിഹാസ് കൊടിയേരി,ജോൺഗിൽബർട്ട്,അഡ്വ: സുനിൽ കുമാർ,നാസർ വടക്കേക്കാട്,ജൂട്ടാസ്പോൾ,നൗഷാദ് ടി കെ,മാഷിക്ക് മുസ്തഫ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംഘടനകാര്യ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതവും
കൺവീനർ ഷംസുദീൻ ഇസ്മായിൽ നന്ദിയും പറഞ്ഞു.
സെൻട്രൽകമ്മറ്റി ഭാരവാഹികൾ,വിവിധജില്ലാപ്രസിഡണ്ടുമാർ ,ജന:സെക്രട്ടറിമാർപരിപാടികൾക്ക് നേതൃത്വം നൽകി.
ഷഫീക്ക് അറക്കൽ