Thursday, March 12, 2026 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 05.13 PM

സമൂഹ ഇഫ്ത്താര്‍ വിരുന്നൊരുക്കി തൃശൂര്‍ ജില്ലാ സൗഹൃദ വേദി

മത പണ്ഡിതന്‍ ഉസ്താദ് ഷഹീര്‍ ബാഖവി ചുഴലി റമദാന്‍ സന്ദേശം നല്‍കി. ഐ സി സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
uploads/news/2025/03/772402/eff.jpg

ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദി സമൂഹ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചു.മഷാഫ് പോഡാര്‍ പേള്‍ സ്‌കൂളില്‍ നടന്ന ഇഫ്ത്താര്‍ വിരുന്നില്‍
വേദിയുടെഅംഗങ്ങളും,കുടുംബാംഗങ്ങളും,കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികളും, വാണിജ്യ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരുമടക്കം രണ്ടായിരത്തോളംപേര്‍ പങ്കാളിത്തം വഹിച്ചു.വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ട് ഷറഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ഇഫ്താര്‍ സംഗമം ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. മത പണ്ഡിതന്‍ ഉസ്താദ് ഷഹീര്‍ ബാഖവി ചുഴലി റമദാന്‍ സന്ദേശം നല്‍കി.
ഐ സി സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് അബ്ദുള്‍ റഹിമാന്‍, സൗഹൃദവേദി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി. എസ്. നാരായണന്‍, ബോര്‍ഡ് അംഗങ്ങളായ വി കെ സലിം, എ.കെ. നസീര്‍, കെ എം എസ് ഹമീദ്, പി.മുഹസിന്‍, വി.ബി.കെ മേനോന്‍, വേദി ട്രഷര്‍ മുഹമ്മദ് റാഫി കണ്ണോത്ത്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, കുടുംബ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയര്‍മാന്‍ കെ. ശ്രീനിവാസന്‍
ഇഫ്ത്താര്‍ സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായഡെറിക്ക് ജോണ്‍, അഷറഫ്, വനിതാകൂട്ടായ്മ ചെയര്‍പേഴ്‌സണ്‍.റജീന സലിം, ഇഫ്ത്താര്‍ വനിതാ കോര്‍ഡിനേറ്റര്‍മാരായ സെമി നൗഫല്‍, റംഷി ബദറുദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

uploads/news/2025/03/772402/EF-2.jpg

വനിതകള്‍ക്കായി പ്രത്യേകം പ്രശസ്ത പ്രഭാഷക ത്വയ്യിബ ഇര്‍ഷാദ് റമദാന്‍ സന്ദേശം കൈമാറി. നോര്‍ക ഡയറക്ടര്‍ റൗഫ് കൊണ്ടോട്ടി,വേദി സെക്രട്ടറി അബ്ദുള്‍ റസാഖ് ഔദ്യോഗിക പരിപാടികള്‍ നിയന്ത്രിച്ചു. വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതവും
ഇഫ്താര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഷ്‌റഫ് കുമ്മംകണ്ടത്ത് നന്ദിയും പറഞ്ഞു.

ഷഫീക് അറക്കല്‍

Ads by Google
Thursday 27 Mar 2025 05.13 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW