-->
ദോഹ: കാസര്‍ഗോഡ് ജില്ലാ പ്രവാസി അസ്സോസിയേഷ(കഡേക്‌സാ ക്യു)ന്
പുതിയ നേതൃത്വം.പുതിയ ഭരണ സമിതിയുടെ പ്രസിഡണ്ടായി ഹരികുമാര്‍ കാനത്തൂര്‍ , ജനറല്‍ സെക്രട്ടറി രാജേഷ് പട്ടത്തില്‍, ട്രഷറര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥാനമേറ്റു.കാസര്‍ഗോഡ് ജില്ലയിലെ പ്രവാസികളെല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്തി കൂട്ടായ്മയുടെ ശക്തിയും ഐക്യവും വര്‍ദ്ധിപ്പിച്ച്‌ക്ഷേമപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്ന് പ്രസിഡണ്ട് ഹരികുമാര്‍ കാനത്തൂര്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.മദ്യലഹരിക്കും രാസ ലഹരിക്കുമെതിരെയുള്ള എല്ലാ പ്രചാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സംഘടന അണിചേരുമെന്നും
പ്രസിഡണ്ട് പറഞ്ഞു.
ജനറല്‍ സെക്രട്ടറി രാജേഷ് പട്ടത്തില്‍ സ്വാഗതവും, ട്ഷറര്‍ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. സ്വാദ് റസ്റ്ററന്റ് പാര്‍ട്ടി ഹാളില്‍ നടന്നയോഗത്തില്‍
നടന്ന ഇഫ്താര്‍ മീറ്റില്‍ അസ്സോസിയേഷന്‍ അംഗങ്ങളും , കുടംബാംഗങ്ങളും, കമ്മ്യൂണിറ്റി നേതാക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. റഫീഖ് റഹ്മാനി ചെറുവത്തൂര്‍ റമസാന്‍ സന്ദേശം നല്‍കി.ഇഫ്താറിന് ശേഷം നടന്ന മീറ്റിംഗില്‍ അംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ശ്രീ രാജന്‍ കുന്നുമ്മല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരിക്കെതിരെയുള്ള പ്രചാരണത്തില്‍പങ്കാളികളാകുവാന്‍ സന്ദേശം നല്‍കി . ബിജു മത്തായി, മൊയ്തീന്‍ ബേക്കല്‍, സഗീര്‍ എറിയ,ഉണ്ണി നമ്പ്യാര്‍,സിബി,സക്കറിയ, ലുക്ക് മാന്‍, സുരേഷ്,ധനേഷ് , സതീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഷഫീക്ക് അറക്കല്‍