Wednesday, March 25, 2026 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 04.30 PM

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

കൂട്ടിക്കൽ ജയചന്ദ്രന് ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
actor koottickal jayachandran
photo - facebook

തിരുവനന്തപുരം : പോക്സോ കേസിലെ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നാല് വയസുകാരിലെ പീഡിപ്പിച്ചെന്ന കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകണമെന്നും ജയചന്ദ്രന് കോടതി നിര്‍ദേശം നല്‍കി. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരറ്റ്ന അറിയിച്ചു.

നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 2024 ജൂണിലാണ് കസബ പോലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മകളെ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിലാണ് കേസ്. ഉപാധികള്‍ ലംഘിച്ചാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരറ്റ്‌ന അറിയിച്ചു.അന്വേഷണവുമായി സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്ന് പറഞ്ഞ് പൊലീസ് നടനെ അറസ്റ്റ് ചെയ്തിരുന്നില്ല.ഇതിനിടെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജൂലൈ 12ന് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയിലുമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അനുവദിച്ചില്ല. ഇതിനി പിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി സുപ്രീം കോടതിയെ സമീപിച്ചത്.

Ads by Google
Thursday 27 Mar 2025 04.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW