-->
ദില്ലി; നാഷണല്‍ പെയ്‌മെന്റസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഭീം 3.0 ആപ്പ് (BHIM 3.0) പുറത്തിറക്കി. ഭാരത് ഇന്റര്‍ഫേസ് ഓഫര്‍ മണി (BHIM) ആപ്പിലെ മൂന്നാമത്തെ പ്രധാന അപ്ഗ്രേഡാണിത്. നിങ്ങള്‍ ഭീം ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇനി മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ലഭിക്കും. ഇതില്‍, ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും വേണ്ടിയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ അപ്ഗ്രേഡിന് ശേഷം ആപ്പില്‍ എന്തൊക്കെ അധിക സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് അറിയാം.
ഇപ്പോള്‍ ഭീം ആപ്പില്‍ പുതിയ ഭാഷകള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഭീം ആപ്പ് 15ല്‍ അധികം ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നു. ഇതിനുപുറമെ, ഇപ്പോള്‍ കുറഞ്ഞ വേഗതയുള്ള ഇന്റര്‍നെറ്റിനും ആപ്പ് ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ഈ സവിശേഷത ദുര്‍ബലമായ നെറ്റ്വര്‍ക്കുകളില്‍ പോലും ഭീം ആപ്പിലൂടെ യുപിഐ ഇടപാടുകള്‍ നടത്തുന്നത് എളുപ്പമാക്കും. പുതിയ അപ്ഡേറ്റിന് ശേഷം, ഉപയോക്താക്കള്‍ക്ക് അവരുടെ ചെലവുകള്‍ ട്രാക്ക് ചെയ്യുന്നതിനും വിഭജിക്കുന്നതിനുമുള്ള (split) പുതിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഫാമിലി മോഡ്, സ്പെന്‍ഡ് അനലിറ്റിക്സ്, ബില്‍റ്റ്-ഇന്‍ ടാസ്‌ക് അസിസ്റ്റന്റ് എന്നിവ പുതിയ അപ്ഡേറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ഉപയോക്തൃ ബില്ലുകളെക്കുറിച്ചും കുറഞ്ഞ ബാലന്‍സിനെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നു.