-->
കൊച്ചി : അനധികൃത സ്വത്ത് സമ്പദാനക്കേസില്‍ കെ ബാബു എംഎല്‍എയ്‌ക്കെതിരെ ഇഡി കുറ്റപത്രം . വിജിലന്‍സ് കേസിന്റെ് അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം. ഇ ഡി യുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു കണ്ടുകെട്ടിയത്.
2020 ജനുവരി 22 നായിരുന്നു ഇ ഡി മുൻ മന്ത്രി കെ ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. വിശദമായ അന്വേഷണമായിരുന്നു ഇ ഡിയുടെ നേതൃത്വത്തിൽ നടന്നിരുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ പലപ്പോഴായി സർക്കാരിൽ നിന്ന് കൈപ്പറ്റിയിരുന്ന 40 ലക്ഷം രൂപ വിജിലൻസ് പരിഗണിച്ചിരുന്നില്ലെന്ന് ഇ ഡിയെ ബാബു അറിയിച്ചിരുന്നു. എന്നാൽ വിജിലൻസ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്ക്കു തുല്യമായ സ്വത്തു കണ്ടുകെട്ടുന്ന നടപടിയിലേക്ക് ഇ ഡി കടക്കുകയായിരുന്നു .
2007 ജൂലൈ ഒന്ന്, 2016 ജനുവരി 25 കാലഘട്ടത്തിൽ കെ.ബാബു വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിനെ തുടർന്നാണ് ഇ.ഡിയും നിയമനടപടി തുടങ്ങിയത്. 2016 ഓഗസ്റ്റ് 31നാണു വിജിലൻസ് കേസിനെ തുടർന്നാണ് ഇ.ഡിയും നിയമനടപടി തുടങ്ങിയത്. 2016 ഓഗസ്റ്റ് 31നാണു വിജിലൻസ് ബാബുവിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. നിയമവിരുദ്ധമായി നേടിയ പണം ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇ.ഡിയുടെ ആരോപണം.